കണ്ണൂര്‍: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2016 മായി ബന്ധപ്പെട്ട വിവിധ പ്രവൃത്തികളുടെ വീഡിയോ ചിത്രീകരണത്തിന് താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും സീല്‍ ചെയ്‌ത ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു. വീഡിയോ ചിത്രീകരണം ചെയ്‌ത് എഡിറ്റ് ചെയ്യാത്ത വീഡിയോ ആണ് സമര്‍പ്പിക്കേണ്ടത്. ക്വട്ടേഷനുകളില്‍ തിരഞ്ഞെടുപ്പ് ദിവസത്തിനു മുന്നോടിയായിട്ടുള്ള പ്രവൃത്തികളുടെ വീഡിയോ ചിത്രീകരണത്തിന്റെ ഒരു വീഡിയോ യൂണിറ്റിന്റെ ദിവസവാടക, തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയയുടെ ചിത്രീകരണത്തിനുള്ള വാടക, ലഭ്യമാക്കാന്‍ കഴിയുന്ന വീഡിയോ യൂണിറ്റുകളുടെ എണ്ണം എന്നിവ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. മുദ്രവെച്ച ക്വട്ടേഷനുകള്‍ മാര്‍ച്ച് 16ന് വൈകുന്നേരം 3 മണിക്കകം ഡെപ്യൂട്ടി കലക്‌ടര്‍ (ഇലക്ഷന്‍), കലക്‌ടറേറ്റ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. സമയപരിധിക്കുള്ളില്‍ ലഭിച്ച ക്വട്ടേഷനുകള്‍ അന്നേദിവസം വൈകുന്നേരം 4 മണിക്ക് ഹാജരായവരുടെ സാന്നിദ്ധ്യത്തില്‍ ഡെപ്യൂട്ടി കലക്‌ടര്‍ (ഇലക്ഷന്‍) തുറന്ന് പരിശോധിക്കുന്നതും ജില്ലാ കലക്‌ടറുടെ അനുമതിയോടെ തീരുമാനം എടുക്കുന്നതുമാണ്. മുദ്രവെച്ച കവറിന് പുറത്ത് നിയമസഭാ ഇലക്ഷന്‍ വീഡിയോ ചിത്രീകരണത്തിനുള്ള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തണം.
















