ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് അങ്ങാടിച്ചാല്‍ കോളനിയില്‍ കഴിഞ്ഞ മൂന്ന് വര്ഷം മുന്‍പ് ആരംഭിച്ച ശുദ്ധജല വിതരണ പദ്ധതി പ്രവര്‍ത്തന ക്ഷമമാക്കാത്ത പഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചായത്തിലെ ബിജെപി അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി. നാലാം വാര്‍ഡ് മെമ്പര്‍ കെ.കെ. ഉമേശന്‍, അഞ്ചാം വാര്‍ഡ് മെമ്പര്‍ കെ.വിനീത എന്നീ മെമ്പര്‍ മാരാണ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഉച്ചക്ക് ശേഷം രണ്ടു മണിയോടെ തുടങ്ങിയ സമരം അഞ്ചു മണിയോടെ ആണ് അവസാനിപ്പിച്ചത്. ബിജെപി മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.മുരളീധരന്‍, സിക്രട്ടറി എം.ഹരിദാസ്, എന്‍.വി.ഗിരീഷ്, ആര്‍.പി.പത്മനാഭന്‍, കെ.കെ.പ്രതീപന്‍, സി.കെ.മണി എന്നിവര്‍ സമരത്തിനു നേതൃത്വം നല്‍കി. പ്രശ്‌നത്തിന് ഉടന്‍ ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്ന് ബിജെപി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയും മുന്നറിയിപ്പ് നല്‍കി.
















