
കണ്ണൂര്‍: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കൊലക്കേസ് പ്രതിയായ പി.ജയരാജന് പ്ലക്കാര്‍ഡ് കൈയ്യില്‍ നല്‍കി പരസ്യ പ്രതിഷേധ പ്രകടനം നടത്താന്‍ സാഹചര്യമൊരുക്കിയ സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രിയും ജയില്‍ ഡിജിപിയും സമഗ്രമായി അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. ഇതിനനുകൂലമായ നിലപാടെടുക്കുകയും കൃത്യനിര്‍വ്വഹണത്തില്‍ വീഴ്‌ചവരുത്തുകയും ചെയ്‌ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
















