പയ്യന്നൂര്‍: കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ഇഎസ്.ഐ.പദ്ധതി കേരള സര്‍ക്കാര്‍ നടപ്പിലാക്കാതിരിക്കൂന്നത് അപലപനീയമാണെന്ന് ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി സി.വി.രാജേഷ് പറഞ്ഞു. മോട്ടോര്‍ എഞ്ചിനീയറിംഗ് സംഘം പയ്യന്നൂര്‍ മേഘലാ കമ്മറ്റി യോഗം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് വി.മണി രാജ് അദ്ധ്യക്ഷത വഹിച്ചു. സി.കെ.രാമചന്ദ്രന്‍, എ.ഒ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. എം.വി.പ്രഭാകരന്‍ സ്വാഗതവും എം.വി.അജയകുമാര്‍ നന്ദിയും പറഞ്ഞു.
















