കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വോട്ടര്‍ വെരിഫിക്കേഷന്‍ പാറ്റേണ്‍ മെഷീന്‍ എത്തി. ജില്ലയിലെ 52 ബൂത്തുകളിലാണ് ഈ മെഷീന്‍ സ്ഥാപിക്കുക. വോട്ടുചെയ്യാനെത്തുന്ന ഒരാള്‍ക്ക് തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത് കാണാന്‍ കഴിയുന്ന സംവിധാനമാണിത് വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഈ മെഷീനില്‍ വോട്ടര്‍മാര്‍ക്ക് കാണാന്‍ കഴിയും. ഇവ രേഖപ്പെടുത്തിയ പ്രിന്റ് കടലാസ് കുറച്ചുനിമിഷം അവിടെതന്നെ നില്‍ക്കുകയും നിശ്ചിത സമയത്തിന് ശേഷം തൊട്ടടുത്ത ഡ്രോപ് ബോക്‌സില്‍ വീഴുകയും ചെയ്യും. തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനിലാണ് ജില്ലയിലേക്കാവശ്യമായ 52 മെഷീനുകള്‍ ഇന്നലെ എത്തിച്ചത്.
















