കൂത്തുപറമ്പ്: വട്ടിപ്രത്ത് ബിജെപി സ്ഥാപിച്ച ബസ്‌ഷെല്‍ട്ടര്‍ സിപിഎം സംഘം തീവെച്ച് നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. 20 വര്‍ഷത്തോളമായി ഇവിടെയുണ്ടായിരുന്നതാണ് ഈ ബസ്‌ഷെല്‍ട്ടര്‍. ഒരു മാസം മുമ്പ് ഇതിന് സമീപം സ്ഥാപിച്ച സംഘപരിവാര്‍ പ്രചരണ ബോര്‍ഡുകളും മറ്റും സിപിഎം സംഘം നശിപ്പിച്ചിരുന്നു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന മാങ്ങാട്ടിടം പഞ്ചായത്തിലെ വട്ടിപ്രം ശങ്കരനെല്ലൂര്‍ ഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്‌ടിക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമാണ് ബസ് ഷെല്‍ട്ടര്‍ തീവെച്ച് നശിപ്പിക്കല്‍ എന്ന് സംശയിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. സംഭവത്തില്‍ ബിജെപി മാങ്ങാട്ടിടം പഞ്ചായത്ത് കമ്മറ്റി പ്രതഷേധിച്ചു. ഒ.ഷിജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിജയന്‍ വട്ടിപ്രം, ഒ.രതീഷ്, പി.അനീഷ്, എന്നിവര്‍ സംസാരിച്ചു. സംഭവത്തിലെ പ്രതികള്‍ക്കെതിര ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി വിജയന്‍ വട്ടിപ്രം ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന വട്ടിപ്രം പ്രദേശത്ത് സംഘര്‍ഷം സൃഷ്‌ടിക്കാനുള്ള ചിലരുടെ ശ്രമത്തെ കരുതിയിരിക്കണമെന്നും വിജയന്‍ വട്ടിപ്രം പ്രസ്‌താവിച്ചു.
















