കണ്ണൂര്‍: മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ചിറക്കല്‍ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സെന്‍ട്രല്‍ കോംപ്ലക്‌സില്‍ എംആര്‍എസ് ക്ലിനിക്കിന്റെയും കാരുണ്യ സ്‌പര്‍ശം ഫാര്‍മസിയുടെയും ഉദ്‌ഘാടനം കെ.എം.ഷാജി എംഎല്‍എ നിര്‍വ്വഹിച്ചു. മെഡിക്കല്‍ലാബിന്റെ ഉദ്‌ഘാടനം ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആരംഭന്‍ സോമനും ഒപിയുടെ ഉദ്‌ഘാടനം ഡോ.റാംമോഹനും നിര്‍വ്വഹിച്ചു. കെ.പ്രമോദ് അധ്യക്ഷത വഹിച്ചു. കെ.ബാലകൃഷ്‌ണന്‍ മാസ്റ്റര്‍, കൊല്ലേന്‍ മോഹനന്‍, പി.എം.മുഹമ്മദ് കുഞ്ഞി ഹാജി, കെ.വി.ലാലിമന്‍, എന്‍.വത്സല, എന്‍.രമേശന്‍, പി.പ്രകാശന്‍, കല്ലിക്കോടന്‍ രാഗേഷ്, കെ.പി.അബ്‌ദുറഹിമാന്‍ ഹാജി, എന്‍.എം.ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.
















