കണ്ണൂര്‍: നഗരത്തില്‍ പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തെ റോഡരികിലെ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധ കൂട്ടായ്‌മ നടത്തി. വേനല്‍ച്ചൂടില്‍ നഗരം ചുട്ടുപൊള്ളുമ്പോല്‍ നഗരത്തിലെ ശേഷിക്കുന്ന തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് ചൂടു കൂടുന്നതിനും നഗര ജീവിതം ദുസ്സഹമാക്കാനും ഇടയാകുമെന്നാരോപിച്ചാണ് പ്രതിഷേധ കൂട്ടായ്‌മ. ഭാസ്‌കരന്‍ വെള്ളൂര്‍ പള്ളിപ്രം പ്രസന്നന്‍, ദേവദാസ് തളാപ്പ്, കലാകൂടം രാജു ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
















