കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി രണ്ടാം വര്‍ഷ വിദൂരവിദ്യാഭ്യാസം വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് എബിവിപി സംസ്ഥാന ജോയന്റ് സെക്രട്ടറി കെ.അനൂപ് ആവശ്യപ്പെട്ടു. പരീക്ഷ കഴിഞ്ഞ് 9 മാസക്കാലമായിട്ടും ഫലപ്രഖ്യാപനം നടത്താത്തതിലൂടെ വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ച് പന്താടുകയാണ് യൂണിവേഴ്‌സിറ്റിയെന്നും ഫലപ്രഖ്യാപനം ഇനിയും വൈകിയാല്‍ പ്രക്ഷോഭങ്ങളുമായി എബിവിപി മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.
















