കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനാവശ്യമായ ഓഫീസ് ജീവനക്കാരുടെ പേരുവിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ ഇതുവരെ നല്‍കിയിട്ടില്ലാത്ത ഓഫീസ് മേധാവികള്‍ 10 ന് 4 മണിക്ക് മുമ്പ് കലക്‌ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്‌ടറുടെ ഓഫീസില്‍ നേരിട്ട് നല്‍കേണ്ടതാണ്. ബന്ധപ്പെട്ട വില്ലേജ്/താലൂക്ക് ഓഫീസുകളില്‍ നിന്നും ഫോറം വാങ്ങാം. വിവരങ്ങള്‍ സമര്‍പ്പിക്കാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു.
















