കണ്ണൂര്‍: അന്തര്‍ദേശീയവനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി കലക്‌ട്രേറ്റില്‍ സംഘടിപ്പിച്ച കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് കലക്‌ടര്‍ പി ബാലകിരണ്‍ ഉദ്‌ഘാടനം ചെയ്‌തു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എസ്‌ബിഐ റീജിയണല്‍ മാനേജര്‍ ടി.കെ.രാമന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റീജിയണല്‍ മാനേജര്‍ മുരളീധരന്‍, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡണ്ട് ടി.കൃഷ്‌ണനാഥപൈ, ജില്ലാ വനിതാക്ഷേമ ഓഫീസര്‍ പി.എം.സൂര്യ എന്നിവര്‍ സംസാരിച്ചു. സ്‌ത്രീകള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള ഗര്‍ഭാശയ കാന്‍സര്‍, സ്‌തനാര്‍ബുദം തുടങ്ങിയവ നിര്‍ണിക്കുന്നതിനുള്ള പരിശോധനകളാണ് ക്യാമ്പില്‍ നടത്തിയത്. ജീവനക്കാരും പൊതുജനങ്ങളുമുള്‍പ്പെടെ നൂറിലധികം പേര്‍ പങ്കെടുത്തു.
















