കണ്ണൂര്‍: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൃഷ്ണ ജ്വല്‍സില്‍ ശ്രീയന്ത്രത്തിന്റെ പ്രത്യേക വില്‍പ്പന നടന്നു. രാവിലെ ശിവശക്തിപൂജക്ക് ശേഷം നടന്ന ചടങ്ങില്‍ ഡിടെക് എഞ്ചിനിയറിങ്ങ് ഇന്റസ്ട്രീസ് ഉടമ എം.ദാമോദരന്‍, ശ്രീലക്ഷ്മി ദാമോദരന്‍, കാനറ ബാങ്ക് ചീഫ് മാനേജര്‍ മോഹനന്‍ കോറോത്ത്, സ്മിത മോഹനന്‍, ശിവോഹം ഫെയിം ശില്‍പ്പി എം.മനോജ് കുമാര്‍, അനിത മനോജ്, വിന്‍വിന്‍കോര്‍പ്പ് മാനേജിങ്ങ് പാര്‍ട്ണര്‍ ടി.മിലേഷ് കുമാര്‍, നിഷ മിലേഷ് കുമാര്‍ തുടങ്ങിയവര്‍ ശ്രീയന്ത്രത്തിന്റെ പ്രത്യേക വില്‍പ്പന ഏറ്റുവാങ്ങി. പി.കെ.കുട്ടികൃഷ്ണന്‍ സ്വാഗതവും അനുമിത നന്ദിയും പറഞ്ഞു.
















