കണ്ണൂര്‍: പട്ടികജാതിക്കാരിയായ ഓട്ടോഡ്രൈവര്‍ എരമംഗലത്ത് ചിത്രലേഖ അനുഭവിച്ചുവരുന്ന ജാതിയ വിവേചനത്തിനും അക്രമത്തിനും അറുതിവരുത്താന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കേരള പട്ടികജാതി-പട്ടികവര്‍ഗ്ഗ ഐക്യവേദി ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നല്‍കി. ഇവരുടെ ഓട്ടോറിക്ഷ അക്രമിച്ച് കേടുവരുത്തിയ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എ.രഘൂത്തമന്‍ അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ നാറാത്ത്, ടി.വി.ബാലന്‍, കെ.ജയകൃഷ്‌ണന്‍, എ.സതീശന്‍, പി.കെ.പ്രേംകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















