കണ്ണൂര്‍: സംസ്ഥാനത്തെ സര്‍വ്വേ വകുപ്പിലെ ഏറ്റവും മികച്ച ഹെഡ് ഡ്രാഫ്‌റ്റസ്‌മെനായി സംസ്ഥാന സര്‍ക്കാര്‍ ഏതാനും ദിവസം മുമ്പ് തെരഞ്ഞെടുത്ത ആര്‍എസ്‌എസ് കോഴിക്കോട് സംഭാഗ് കാര്യവാഹായ പി.പി.സുരേഷ്‌ബാബുവിനെ ആദരിച്ചു. കണ്ണൂര്‍ സാധുകല്ല്യാണ മണ്‌ഡപത്തില്‍ ആര്‍എസ്‌എസ് ഇന്നലെ സംഘടിപ്പിച്ച പ്രൗഢ സ്വയംസേവകരുടെ സംഗമവേദിയിലെ സമാരോപ് ചടങ്ങിലാണ് സുരേഷ്‌ബാബുവിനെ ആദരിച്ചത്. വയനാട് സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റിലെ ഹെഡ് സര്‍വ്വേയറും തലശ്ശേരി കൊളശ്ശേരി കാവുംഭാഗം സ്വദേശിയായ പി.പി.സുരേഷ്‌ബാബുവിനെ ചടങ്ങില്‍ എ.ഗോപാലകൃഷ്‌ണനാണ് പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചത്.
















