തളിപ്പറമ്പ്: ഉത്തര മലബാറിലെ പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം ഇന്ന് കൊടിയേറും. 14 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 20ന് നടക്കുന്ന കൂടിപ്പിരിയല്‍ ചടങ്ങോടെ സമാപിക്കും. നാളെ രാവിലെ 10മുതല്‍ 12 വരെ സാമ്പ്രദായിക് ഭജന്‍സ്, ഉച്ചയ്ക്ക് 1മണിക്ക് കോടിയേറ്റം, രാത്രി 7ന് കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം കണ്ണൂര്‍ അമൃതാനന്ദമയീ മഠാധിപതി സ്വാമി അമൃതകൃപാനനന്ദപുരി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സേവാസമിതി പ്രസിഡണ്ട് വി.പി.ചന്ദ്രപ്രകാശന്‍ അധ്യക്ഷത വഹിക്കും. സുവനീര്‍ പ്രകാശനം ടി.ടി.കെ.ദേവസ്വം പ്രസിഡണ്ട് ഇ.പി.ഹരിജയന്ദന് നമ്പൂതിരി നിര്‍വ്വഹിക്കും. പറശ്ശിനിക്കടവ് മഠപ്പുര ട്രസ്റ്റി ജനറല്‍ മാനേജര്‍ പി.എം.മുകുന്ദന് മടയന് പുസ്തകം ഏറ്റുവാങ്ങും. കേരളകലാമണ്ഡലം മേളാചാര്യ പുരസ്കാരം നേടിയ കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാരെ ചടങ്ങില്‍ ആദരിക്കും. രാത്രി 10ന് സംഗീത സദസ്സ് ഉണ്ടായിരിക്കും.
7ന് രാവിലെ 9മുതല്‍ 12വരെ അഖണ്ഡ നാമ സംഗീതാര്‍ച്ചന, രാത്രി 9മുതല്‍ നൃത്ത നൃത്യങ്ങള്‍, 8ന് രാത്രി 9ന് ചാക്യാര്‍ കൂത്ത്, 10.30മുതല്‍ സംഗീത സന്ധ്യ, 9ന് പഞ്ചാരിമേളം, 10.30മുതല്‍ കഥാപ്രസംഗം, 10ന് രാത്രി ഓട്ടന്തുള്ളല്, 10.30ന് ഭക്തിഗാന സുധ,
11ന് രാത്രി 9മുതല്‍ പഞ്ചവാദ്യം, 10ന് നൃത്തനൃത്യങ്ങള്‍, രാത്രി 1മണിക്ക് തായമ്പക, പൂക്കോത്ത് നടയില്‍ രാത്രി 8ന് ഗാനമേള, 12ന് രാത്രി 9മുതല്‍ പഞ്ചവാദ്യം, 10മുതല്‍ ഭക്തിഗാനമേള, രാത്രി 1മണിക്ക് തായമ്പക, പൂക്കോത്ത് നടയില്‍ രാത്രി 8മുതല്‍ മേഗാഷോ, 13ന് രാത്രി 8ന് ചെറുകോടിയേറ്റം, 9.30മുതല്‍ സംഗീത നൃത്തവിരുന്ന്, രാതി 1മണിക്ക് തായമ്പക, പൂക്കോത്ത് നടയില്‍ രാത്രി 8മുതല്‍ നാടകം, 14ന് രാത്രി 9മുതല്‍ നൃത്ത നൃത്യങ്ങള്‍, 10ന് ഗാനമേള, 1മണിക്ക് തായമ്പക, പൂക്കോത്ത് നടയില്‍ രാത്രി 8ന് വില്‍കലാമേള, 15ന് രാവിലെ നാരായണീയ പാരായണം, രാത്രി 9മുതല്‍ പഞ്ചവാദ്യം, 10മുതല്‍ നൃത്ത സന്ധ്യ, 1മണിക്ക് തായമ്പക, പൂക്കോത്ത് നടയില്‍ രാത്രി 8ന് ഗാനമേള, 16ന് രാവിലെ 9മുതല്‍ പഞ്ചവാദ്യം, 10ന് സംഗീതക്കച്ചേരി, 1ന് തായമ്പക, പൂക്കോത്ത് നടയില്‍ രാത്രി 8ന് നാടകം. 18ന് രാവിലെ 6ന് ഉത്സവ ബലി, രാത്രി 8ന് നാട് വലംവെക്കല്‍, 19ന് വൈകുന്നേരം 5ന് ആറാട്ട്, 20ന് രാവിലെ 9.30ന് തിരുവാതിരക്കളി, കോല്‍ക്കളി, ഉച്ചയ്ക്ക് 2മുതല്‍ അക്ഷര ശ്ലോക സദസ്സ് വൈകുന്നേരം കൂടിപ്പിരിയല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: