ഇരിട്ടി: മലയോര ജനതയുടെ സ്വപ്ന സാക്ഷാത്കാരമായ കണ്ണൂര്‍ മട്ടന്നൂര്‍ റെയില്‍ പാത അനുവദിക്കുകയും പദ്ധതിക്കായി 400 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ബിജെപി പേരാവൂര്‍ നിയോജകമണ്ഡലം കമ്മറ്റിയോഗം അഭിനന്ദിച്ചു. മലയോരത്തിന്റെ ചിരകാല സ്വപ്നമായ റെയില്‍വേ ലൈന്‍ ഇരിട്ടി വരെ നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര റയില്‍വേ മന്ത്രി, റിച്ചാര്‍ഡ്‌ഹേ എംപി എന്നിവര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ സജിത്ത് കീഴൂര്‍, സി.ബാബു, രാമദാസ് എടക്കാനം. മനോഹരന്‍ വയോറ, എന്‍.വി.ഗിരീഷ്, എം.ആര്‍.സുരേഷ്, പി.വി.രാഘവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















