ഇരിണാവ്: ഇരിണാവ് യുപി സ്‌കൂളില്‍ ടി.വി.രാജേഷ് എംഎല്‍എയുടെ വികസനഫണ്ടില്‍ നിന്ന് 2.88 ലക്ഷം രൂപ ചെലവില്‍ അനുവദിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ടി.വി.രാജേഷ് എംഎല്‍എ നിര്‍വഹിച്ചു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ഓമന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.പി.ഷാജിര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗോവിന്ദന്‍, ഗ്രാമപഞ്ചായത്ത് അംഗം സി.പുഷ്പവല്ലി, ഹെഡ്മിസ്ട്രസ് കെ.വി.ഗീത തുടങ്ങിയവര്‍ സംബന്ധിച്ചു. 10 കമ്പ്യൂട്ടറുകളാണ് സ്മാര്‍ട്ട് ക്ലാസ് റൂമില്‍ സ്ഥാപിച്ചത്.
















