ആലപ്പുഴ: ജില്ലയിലെ കായംകുളം, അമ്പലപ്പുഴ, അരൂര്‍ നിയോജകമണ്ഡലങ്ങളില്‍ ഇടതു- വലതു മുന്നണികള്‍ മുസ്ലീങ്ങളെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് കേരലാ മുസ്ലീം ജമാ അത്ത് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എ. പൂക്കുഞ്ഞ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്ത് പുന്നപ്ര ഡിവിഷനില്‍ സിപിഎം അമ്പലപ്പുഴ മുന്‍ ഏരിയാസെക്രട്ടറി എച്ച് സലാമിന് സീറ്റ് നല്‍കാതിരുന്നത് മുസ്ലീം ആയതിനാലാണെന്നും പൂക്കുഞ്ഞ് കുറ്റപ്പെടുത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുസ്ലീങ്ങള്‍ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും പുക്കൂഞ്ഞ് മുന്നറിയിപ്പ് നല്‍കി.
















