കണ്ണൂര്‍: പൊതുമരാമത്ത് ജലവിഭവ വകുപ്പുകള്‍ നടത്തേണ്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ ടെണ്ടര്‍ കൂടാതെയും മുന്‍കൂര്‍ പണം നല്‍കിയും 20 അക്രെഡിറ്റ് ഏജന്‍സികള്‍ക്ക് നല്കുവാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് കരിദിനം ആചരിച്ചു. ജലവിഭവ വകുപ്പുകളിലെ എഞ്ചിനിയര്‍മാരടക്കമുള്ള ആയിരക്കണക്കിന് ജീവനക്കാരെയും പതിനായിരക്കണക്കിന് ചെറുകിട ഇടത്തരം കരാറുകാരെയും പാര്‍ശ്വവല്‍ക്കരിച്ച് തൊഴിലില്ലാത്തവരാക്കാനുള്ള ഗൂഢ ശ്രമാണ് ഈ ഇത്തരവെന്ന് അസോസിയേഷന് ആരോപിച്ചു. പ്രസിഡണ്ട് സി.രാജന്റെ നേതൃത്വത്തില്‍ നടന്ന കരിദിനാചരണത്തില്‍ ജനറല്‍ സെക്രട്ടറി കെ.എം.അജയകുമാര്‍, എം.ടി.മുഹമ്മദ് കുഞ്ഞിഹാജി, കെ.കെ.സുരേഷ് ബാബു, എം.മുഹമ്മദ് കുഞ്ഞി, ഒ.സി.ഉല്ലാസന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: