കണ്ണൂര്‍: രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കീഴില്‍ നല്‍കിവരുന്ന കുടിക്കട സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ വകുപ്പിന്റെ കീഴിലുളള സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ എന്നീ സേവനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയ സാഹചര്യത്തില്‍ ഇവ അക്ഷയകേന്ദ്രങ്ങളിലൂടെ ലഭ്യമാക്കാനുളള നടപടികള്‍ പൂര്‍ത്തിയായി. സേവനങ്ങള്‍ക്ക് 50 രൂപയാണ് ഫീസ്. അക്ഷയ സംരംഭകര്‍ക്കുളള പരിശീലനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അക്ഷയ ജില്ലാ ഓഫീസര്‍ നൗഷാദ് പൂതപ്പാറ ഉദ്ഘാടനം ചെയ്തു. രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരായ വി.വി.ഹരീശന്‍, പി.അശോകന്‍, തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരായ പി.ഷാജിന്‍ കുമാര്‍, ടി.സി.വി.രജിത് എന്നിവര്‍ ക്ലാസെടുത്തു.
















