കോഴിക്കോട്: ജൈക്ക പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി മാവൂര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ പുതുതായി നിര്‍മ്മിച്ച ക്ലിയര്‍ വാട്ടര്‍ സംപ് നിലവിലുള്ള ക്ലീയര്‍ വാട്ടര്‍ സംപുമായി ബന്ധിപ്പിക്കുന്ന പ്രവോത്തികള്‍ നടക്കുന്നതിനാല്‍ ശുദ്ധജലവിതരണം മുടങ്ങും.
മെഡിക്കല്‍കോളേജിലും കോവൂര്‍ ടാങ്കില്‍ നിന്നും ജലവിതരണം നടത്തുന്ന പൊക്കുന്ന്, പൊന്നങ്കോട്കുന്ന്, പേരാച്ചികുന്ന്, പാലക്കോട്ടുവയല്‍, മായനാട്, ഇരിങ്ങാടന്‍ പള്ളി, വൃന്ദാവന്‍ കോളനി, കോവൂര്‍, കൊടമോളികുന്ന്, സൈ ബര്‍പാര്‍ക്ക് എന്നീ സ്ഥലങ്ങളിലും 4ന് രാത്രി എട്ട് മണി മുതല്‍ 6ന് രാത്രി 8 മണി വരെയാണ് ശുദ്ധജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് കേരള വാട്ടര്‍ അതോറിറ്റി പിഎച്ച് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
















