ബാലുശ്ശേരി: രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാഷ്‌ട്രീയം മറന്ന് സര്‍ക്കാറി നൊപ്പം ഒറ്റക്കെട്ടായി നില്‍ ക്കേണ്ട ഇടതുപക്ഷവും കോ ണ്‍ഗ്രസും മനുഷ്യവകാശ ത്തിന്റെ പേരില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാ ഹിപ്പിക്കുകയാണെന്ന് ബിജെപി ഉത്തര മേഖല പ്രസിഡണ്ട് വി.വി, രാജന്‍ പറഞ്ഞു. ബിജെപി ബാലു ശ്ശേരി നിയോജകമണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരിയില്‍ സംഘടി പ്പിച്ച ദേശ രക്ഷാസംഗമം ഉദ്ഘാടനം ചെയ്തു സംസാ രിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വോട്ടിന് വേണ്ടി ഇടതുപക്ഷ പാര്‍ട്ടി കളും കോണ്‍ഗ്രസും നട ത്തുന്ന തരംതാണ രാഷ്‌ട്രീയ പ്രവര്‍ത്തനം ജനങ്ങള്‍ തിരിച്ചറിയണമെന്നും അ ദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചട ങ്ങില്‍ നിയോജക മണ്ഡലം പ്രസിഡണ്ട് എന്‍.പി. രാമദാ സ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ടി.പി ജയചന്ദ്രന്‍മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് എം.സി ശശീ ന്ദ്രന്‍, ജനറല്‍ സെക്രട്ടറി .ടി ബാലസോമന്‍, സെക്രട്ടറി അഡ്വ. കെ.വി. സുധീര്‍, സി.കെ ബാലകൃഷ്ണന്‍, ഷിബുജോര്‍ജ്ജ്, ശോഭാ രാജന്‍, തുടങ്ങിയവര്‍ സംസാ രിച്ചു.
രാജേഷ് കായണ്ണ സ്വാഗ തവും വട്ടക്കണ്ടി മോഹനന്‍ നന്ദിയും പറഞ്ഞു.
















