Categories: Vicharam

ഈ ഫോണ്‍ വിളി അപകടമാണ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

സിന്ധുവിനെ വിളിക്കുകയോ, മിസ്സ്‌കോള്‍ ചെയ്യുകയോ, ഇനി തെറി വിളിക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ട് എങ്കില്‍ അത് സാധാരണ ആവേശകുമാരന്‍മാര്‍ മാത്രമാണ്.

എന്നാല്‍ ഷാജഹാനെ തല്ലിചത്, പിന്നീട് ഫോണില്‍ വിളിച്ച് ഭീഷണി ഇട്ടത് സാക്ഷാല്‍ പി. ജയരാജനും.എന്തായാലും ശ്രീമാന്‍ ജയരാജന്റെ മുഖത്ത് നോക്കി ഒന്നും മിണ്ടാന്‍ ധൈര്യം ഇല്ലാത്ത ഏഷ്യാനെറ്റും മാധ്യമപ്രവര്‍ത്തകരും ആവേശകുമാരന്മാരെ തൂക്കികൊല്ലിച്ച് ആത്മനിര്‍വൃതി അടയട്ടെ.

ഷാജഹാനെ ശ്രീമാന്‍ ജയരാജന്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ ജനങ്ങള്‍ കേട്ടതാണ്. സിന്ധുവിനെ അങ്ങനെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ വല്ലോം ഉണ്ടോ? വിളിച്ചവര്‍ എല്ലാം ഭീഷണിയൊ തെറിയോ വിളിച്ചിട്ടുണ്ടോ. മാന്യമായി അഭിപ്രായം പറയുന്നവരും ഉണ്ടാവില്ലെ. എന്തായാലും സിന്ധുവിനെ നമുക്ക് വിശ്വസിക്കാം.

പിന്നെ ഒന്നൂടെ ഓര്‍ക്കണം സര്‍. പൊതു സമൂഹമല്ലേ, അവിടെ എം.എം. മണിമാരും, പി.പി. ദിവ്യമാരും, ചിന്താ ജെറോം മാരും ഇഷ്ടം പോലെ ഉണ്ടാവും. അതിലും വലിയ മറ്റൊരു കാര്യം കൂടി ഉണ്ട്, കേരള പൊതു സമൂഹത്തിനു ഇടത് പക്ഷം കാണിച്ചു കൊടുത്ത മാതൃകകള്‍ എല്ലാ പാര്‍ട്ടിക്കാരും അനുകരിക്കുന്നു എന്നത് വളരെ അപകടകരം തന്നെ ആണ്.

മനോജ് നായര്‍