Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്മൃതി ഇറാനി പറയുന്നു, ചോദിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 10:34 pm IST
in Vicharam

എനിക്ക് പറയാനുള്ളതെന്താണെന്നു കേട്ടാലും. നിങ്ങള്‍ ഞങ്ങളെ അസഹിഷ്ണുക്കളെന്നു വിളിക്കാറുണ്ടല്ലോ. ഇപ്പോള്‍ നിങ്ങള്‍ സഹിഷ്ണുത കാണിക്കുക. ഞാന്‍ എന്റെ മറുപടി നല്‍കാം. അതോ, ഞാന്‍ അതിന്യൂനപക്ഷ വിഭാഗത്തിലേക്ക് വിവാഹം ചെയ്യപ്പെട്ടയാളാണ്, ഞാന്‍ സാഹചര്യങ്ങളുടെ ഇരാണ് എന്ന് അവകാശപ്പെടണോ. ഞാന്‍ ഒരു സ്ത്രീയാണ്. എന്നിട്ട് നിങ്ങള്‍ എന്നെ ഈ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. എന്നോട് രാഷ്‌ട്രീയം കളിക്കണ്ട. എന്നോട് ഒരു വിഷയത്തില്‍ പ്രതികരണം ആരായുന്നവര്‍ എന്നോട് വ്യക്തിപരമായി ആനുകൂല്യം ചോദിച്ചവരാണ്. ഉദാഹരണത്തിന് കേന്ദ്രീയ വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് പ്രവേശനം ചോദിച്ചവരാണ്. കോണ്‍ഗ്രസ് നേതാവ് വി. ഹനുമന്തറാവു ഒരുകത്തെഴുതി. ഹൈദരാബാദ് സര്‍വകലാശാലയില്‍ നീതി നടക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നുകാണിച്ച്.

അദ്ദേഹം പറയുന്നു, അവിടത്തെ വൈസ് ചാന്‍സലറുടെ ഭരണത്തില്‍, അദ്ദേഹത്തെ യുപിഎ സര്‍ക്കാര്‍ നിയമിച്ചതാണ്, ദളിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നുവെന്ന്. നടപടിയെടുക്കാനും അന്വേഷണം നടത്താനും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. രോഹിത് വെമുലയുടെ ആത്മഹത്യാ വിവരം അറിഞ്ഞയുടന്‍ ഞാന്‍ കെസിആറിനെ (തെലങ്കാനാ മുഖ്യമന്ത്രി) വിളിച്ചു. ക്രമസമാധാനം ഭദ്രമാക്കാന്‍ മാത്രം ആവശ്യപ്പെടാനായിരുന്നു ഉദ്ദേശ്യം. എനിക്കു കിട്ടിയ മറുപടി ‘സാര്‍ ഇപ്പോള്‍ തിരക്കിലാണ്,’ എന്നായിരുന്നു. അദ്ദേഹം തിരിച്ചുവിളിക്കുമെന്നു കരുതി. അതെക്കുറിച്ച് ഞാന്‍ ഒരു പൊതു പ്രസ്താവനയും നടത്തിയില്ല. എന്റെ പക്കല്‍ ഫോണ്‍ വിളികളുടെ രേഖയുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ മകളെ വരെ വിളിച്ചു. ഞാന്‍ റാവുവിന്റെ കത്തിനു പലവട്ടം മറുപടി നല്‍കി.

എച്ച്ആര്‍ഡി മന്ത്രി സര്‍ക്കാര്‍ മന്ത്രിമാര്‍ക്കു മാത്രമേ മറുപടി നല്‍കാവൂ എന്ന് ഒരു ധാരണ എങ്ങനെയോ രൂപപ്പെട്ടിട്ടുണ്ട്. ഞാന്‍ എനിക്കു കിട്ടുന്ന പരാതികള്‍ മതമോ ജാതിയോ വര്‍ഗ്ഗമോ നോക്കാതെ പരിഹരിക്കാന്‍ നോക്കാറുണ്ട്. എന്റെ കര്‍ത്തവ്യം ചെയ്യുന്നതിന് ഞാന്‍ ആരോടും മാപ്പൊന്നും ചോദിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ക്ക് പോകണമെങ്കില്‍ പോകാം. (സഭയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ഒരുങ്ങുന്ന പ്രതിപക്ഷത്തോട്) നിങ്ങള്‍ ഒരിക്കലും ഞാന്‍ പറയുന്നതു കേള്‍ക്കാന്‍ മനസുകാണിക്കാറില്ല. നിങ്ങള്‍ക്കതില്‍ താല്‍പര്യമില്ല. ഞാന്‍ എന്താണു പറയാന്‍ പോകുന്നതെന്നു കേള്‍ക്കാന്‍ നിങ്ങള്‍ക്കു ധൈര്യമില്ല. നിങ്ങള്‍ നിങ്ങളുടെ രാഷ്‌ട്രീയം കളിക്കുന്നു. എനിക്കു പറയാനുള്ളതെന്താണെന്നു കേള്‍ക്കൂ.

ഞാനും അസദുദ്ദീന്‍ ഒവൈസിയും രാഷ്‌ട്രീയമായി എതിരാളികളാണ്. അദ്ദേഹം എനിക്കൊരിക്കല്‍ കത്തെഴുതി. ഞാനതിനോട് യഥാവിധി പ്രതികരിച്ചു. എന്നെ അപലപിക്കുന്നത് എന്റെ വകുപ്പു അങ്ങനെ മറുപടികള്‍ അയച്ചതുകൊണ്ടാണോ? ഞാന്‍ എന്റെ ജോലി ചെയ്യുക മാത്രമായിരുന്നു. ഉമ്മന്‍ചാണ്ടി, ശശിതരൂര്‍ തുടങ്ങിയവരും എനിക്ക് കത്തയച്ചിട്ടുണ്ട്. തരൂര്‍ എച്ച്ആര്‍ഡി മന്ത്രിയായിരുന്നു. അതിനോടൊക്കെ അപ്പപ്പോള്‍ പ്രതികരിച്ചിട്ടുണ്ട്. ഇന്ന്, ഞാന്‍ പക്ഷപാതം കാണിച്ചിട്ടുണ്ടെന്നു വിമര്‍ശിക്കപ്പെടുന്നു. ആ വിമര്‍ശനം എനിക്കും നടത്താനാവും.

രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒരു കുട്ടിയുടെ മരണം (രോഹിത് വെമലുലയുടെ) രാഷ്‌ട്രീയമാക്കാന്‍ തിരക്കിടുകയാണ്. ദളിത് വദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയെ സസ്പന്‍ഡ് ചെയ്യാന്‍ തീരുമാനിച്ച സര്‍വകലാശാലാ സമിതി ഈ സര്‍ക്കാര്‍ രൂപീകരിച്ചതല്ല, യുപിഎയുടെ കാലത്തുണ്ടാക്കിയതാണ്. ഞാന്‍ ആ സംഭവത്തെ ഒരു കുട്ടിയുടെ മരണമായാണ്, അല്ലാതെ ദളിതന്റെ മരണമായല്ല കണ്ടത്. എന്റെ പേര് സ്മൃതി ഇറാനിയെന്നാണ്. എന്റെ ജാതി എന്താണെന്ന് പറയാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. ഒരു കുട്ടിയുടെ മരണം എങ്ങനെ രാഷ്‌ട്രീയായുധമാക്കാമെന്ന് കാണിച്ചുതന്ന രീതിയില്‍ ഞാന്‍ അസ്വസ്ഥയാണ്. ഞാനതിനെ വ്യക്തിപരമായിത്തന്നെ കാണുന്നു. ഈ സംഭവത്തെ, ആകെപ്പാടെ എങ്ങനെ രാഷ്‌ട്രീയായുധമാക്കി വിനിയോഗിച്ചുവെന്നതിന്റെ മുഴുവന്‍ വിവരവും ഞാന്‍ പറയാം.

തെലങ്കാന ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടു പ്രകാരം, പോലീസ് വൈകിട്ട് 7.30-ന് രോഹിതിന്റെ ഹോസ്റ്റല്‍ മുറിയിലെത്തി.ഹോസ്റ്റലില്‍ ചെന്നപ്പോള്‍, തുറന്നുകിടന്ന മുറിയില്‍ ഒരു മേശപ്പുറത്ത് രോഹിതിന്റെ മൃതദേഹം കണ്ടു. ഒരു ആത്മഹത്യാ കൈയെഴുത്തു കുറിപ്പും കിട്ടി. അതില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലായിരുന്നു. ഇത് ഞാന്‍ പറയുന്നതല്ല, പോലീസ് പറയുന്നതാണ്. ഈ കുട്ടിയുടെ സമീപത്തേക്ക് ആരേയും അടുപ്പിച്ചില്ല, കുട്ടിയെ രക്ഷിക്കാനും ആരും ശ്രമിച്ചില്ല. പകരം കുട്ടിയുടെ മൃതദേഹത്തെ രാഷ്‌ട്രീയായുധമാക്കി. പിറ്റേന്ന് കാലത്ത് 6.30 വരെ ഒരു പോലീസുകാരെയും ഒന്നും ചെയ്യാന്‍ അനുവദിച്ചില്ല. ആരാണീ കുട്ടിയെ സഹായിക്കാന്‍ ശ്രമിച്ചത്.

രാഹുല്‍ഗാന്ധി ഈ അവസരം ഏറെ വിനിയോഗിച്ചു. ഹോസ്റ്റല്‍ മുറി രണ്ടുവട്ടം സന്ദര്‍ശിച്ചു. മുമ്പൊരിക്കലും സംഭവിക്കാത്തതാണിത്. അദ്ദേഹം, എപ്പോഴെങ്കിലും ഒരു സ്ഥലത്ത് ഒന്നിലേറെ തവണ പോകുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടിട്ടുണ്ടോ. തെലങ്കാനാ പ്രസ്ഥാനത്തിന്റെ ഭാഗമായി 600 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. രാഹുല്‍ അവിടെ പോയിരുന്നോ.

രോഹിത് ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. പക്ഷേ, കുട്ടിയെ രാഹുല്‍ രാഷ്‌ട്രീയായുധമാക്കി. ആത്മഹത്യക്കുറിപ്പില്‍ കുട്ടി പറഞ്ഞു, എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന്. അതാണു ദുരന്തം. ഞാനാരുടെയും ദേശസ്‌നേഹത്തിനു സമ്മതപത്രം നല്‍കുകയല്ല, പക്ഷേ, എന്നെ നിന്ദിക്കാന്‍ നോക്കരുത്.

സ്പീക്കര്‍ മാഡം, ഇത് ജെഎന്‍യുവില്‍നിന്നു ലഭിച്ച അനുമതി രീസതാണ്. ഇതില്‍ പറയുന്നു, ഉമര്‍ ഖാലിദ് എന്ന വിദ്യാര്‍ത്ഥി വൈകിട്ട് അഞ്ചുമണിമുതല്‍ 7.30 വരെ പരിപാടി സംഘടിപ്പിക്കാന്‍ വേദി വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. അതിന്റെ അപേക്ഷ ഫോറത്തില്‍ ചോദിക്കുന്നുണ്ട്, എന്താണ് ആവശ്യമെന്ന്. കവിതവായിക്കാന്‍ എന്നാണ് വിദ്യാര്‍ത്ഥി പൂരിപ്പിച്ചിരിക്കുന്നത്. പ്രത്യേക സജ്ജീകരണം വേണോ എന്നു അപേക്ഷയില്‍. മൈക്കിന് വൈദ്യുതി വേണമെന്ന് ആവശ്യം. നല്ലത്, സര്‍വകലാശാല അനുമതിയും നല്‍കി. പിന്നീട് സംഭവിച്ചതിനെക്കുറിച്ച് പലര്‍ക്കും സംശയമുണ്ട്. അവര്‍ പറയുന്നു, സംഘാടകര്‍ നുണപറഞ്ഞു, നുണ പറഞ്ഞുവെന്ന്. (ഇടയ്‌ക്ക് താരീഖ് അവര്‍ ഇടപെട്ട്, ഇക്കാര്യങ്ങ സര്‍വകലാശാല അന്വേഷിക്കട്ടെ എന്ന് അഭിപ്രായപ്പെട്ടു)

ഈ പേപ്പര്‍ 2016 ഫെബ്രുവരി 11-ന് സര്‍വകലാശാലയുടെ സുരക്ഷാ വിഭാഗം സമര്‍പ്പിച്ചതാണ്. ഇത് മൂന്നു വനിതാ സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെ 38 പേര്‍ ഒപ്പിട്ടു സമര്‍പ്പിച്ച പ്രസ്താവനയാണ്.

അവര്‍ സര്‍വകലാശാലയുടെ സുരക്ഷാ വിഭാഗത്തില്‍ ജോലിക്കാരാണ്. അതില്‍ പറയുന്നു, വൈകിട്ട് 4.45-ന് സുരക്ഷാ ജീവനക്കാര്‍ പരിപാടിസ്ഥലത്തെത്തി. അവിടെ കൂടിയിരുന്നവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. അവരില്‍ ഉമര്‍, അനിര്‍ബാന്‍ തുടങ്ങിയവരുണ്ടായിരുന്നു. ‘അഫ്‌സല്‍ ഗുരു, മഖ്ബൂല്‍ ഭട്ട് സിന്ദാബാദ്, കശ്മീര്‍ കീ ആസാദ് തക് ജങ് രഹേഗി, ഭാരത് കീ ബര്‍ബാദി തക് ജങ് രഹേഗി, ജിസ് കശ്മീര്‍ കാ ഖൂന്‍ സേ സീഞ്ചാ, വഹ് കശ്മീര്‍ ഹമാരാ ഹെ, ഹം ക്യാ മാംഗേ ആസാദി, ബന്ദുക് സേ ലേംഗേ ആസാദി, ഗോ ഇന്ത്യ ഗോ ബാക്, ഇന്ത്യന്‍ ആര്‍മി മൂര്‍ദ്ദാബാദ് തുടങ്ങിയവയായിരുന്നു മുദ്രാവാക്യങ്ങള്‍. ചിലരുടെ മുഖം മൂടിയിട്ടുണ്ടായിരുന്നു. ഇത് വീഡിയോ, പോലീസ്, അര്‍ണബ് ഗോസ്വാമി റിപ്പോര്‍ട്ടല്ല. ഇത് സര്‍ക്കാരുമായി ബന്ധമില്ലാത്ത ഒരു സുരക്ഷാ സംവിധാനത്തിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടാണ്.

മാദം, ജെഎന്‍യു ഇറക്കിയ ഒരു ഉത്തരവുണ്ട്, സര്‍വകലാശാലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുള്ളതാണത്. ഈ സമിതിക്കും സര്‍ക്കാരുമായി ഒരു ബന്ധവുമില്ല. … കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ഒരാള്‍ പറഞ്ഞു, സ്മൃതി ഇറാനി സ്വന്തക്കാരനായ ഒരു വിസിയെ നിയോഗിക്കാന്‍ ഏറെ പണിപ്പെട്ടുവെങ്കിലും മറ്റൊരാളെ നിയോഗിച്ചുവെന്ന്. വിസി സ്ഥാനത്തേക്ക് ശ്രമിച്ച അദ്ദേഹം പദ്മ അവാര്‍ഡ് ലഭിച്ചയാളാണ്, അതും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയത്. വിസിയുടെ നിയമനം രാഷ്‌ട്രപതിയാണ് നടത്തുന്നത്. ഈ വിസി, ഞങ്ങള്‍ നിയമിച്ചയാളല്ല, അദ്ദേഹം ഇറക്കിയതാണ് ഈ ഉത്തരവ്. ”രാഷ്‌ട്രീയ യോഗം നടത്താന്‍ തീരുമാനിച്ച് സാംസ്‌കാരിക പരിപാടിയെന്ന് തെറ്റിദ്ധരിപ്പിച്ച യോഗം റദ്ദാക്കിയിരിക്കുന്നു.

അനുമതി പിന്‍വലിച്ചെങ്കിലും അതു മറികടന്ന് ബലമായി യോഗം നടത്താന്‍ പോകുന്നത് കാമ്പസില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കും. ജെഎന്‍യു അദ്ധ്യാപകര്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത് സയിദ് ഉമാര്‍ ഖാലിദ്, അനുര്‍ബാന്‍ ഭട്ടാചാര്യ, അശുതോഷ് കുമാര്‍, ഐശ്വര്യ അധികാരി, ശ്വേതാരാജ്, രമാ നാഗാ, അനന്ത് പ്രകാശ് നാരായണ്‍, കനയ്യ കുമാര്‍ എന്നിവരാണ് ഇതിനു പിന്നിലെന്നാണ്്. ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അതിനായി മേല്‍പ്പറഞ്ഞ വിദ്യാര്‍ത്ഥികളെ അതുവരെ അടിയന്തരമായി സസ്പന്‍ഡു ചെയ്യണമെന്നും എന്നാല്‍, ഹോസ്റ്റലുകളില്‍ താമസിക്കാന്‍ അനുവദിക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തു.

ഈ ഉത്തരവ് ആഭ്യന്തരവകുപ്പിന്റേതല്ല. സര്‍വകലാശാലയുടെ അദ്ധ്യാപക സമിതി വസ്തുതകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ശുപാര്‍ശയാണ്. ആരോപിക്കാനാവുകയെന്നത് ജനാധിപത്യത്തിന്റെ അടയാളമാണ്. എനിക്കെതിരേ ആരോപണം ഉന്നയിച്ചവര്‍ക്കു മുന്നില്‍ മറുപടിയായി ഞാന്‍ ഈ സത്യങ്ങള്‍ സമര്‍പ്പിക്കുകയാണ്. ഇത് സര്‍വകലാശാലാ രജിസ്ട്രാര്‍ കണ്ട് ഒപ്പുവെച്ച പകര്‍പ്പാണ്. ഈ രജിസ്ട്രാറെ ഞങ്ങള്‍ നിയമിച്ചതല്ല, മുന്‍ സര്‍ക്കാറിന്റെ കാലത്തെ നിയമനമാണ്.

ഈ ലഘുലേഖ, 2013 ഫെബ്രുവരി 22ലേതാണ്. മല്ലികാര്‍ജ്ജുന ഖാഡ്‌ഗെ ഇവിടെ വികാരഭരിതനായി പറയുന്നുണ്ടായിരുന്നല്ലോ, ”രാജ്യത്തിനെതിരേ സംസാരിക്കുന്ന പ്രൊഫസര്‍മാരുണ്ടെങ്കില്‍ അവരുള്‍പ്പെടെയുള്ളവരെ തൂക്കിക്കൊല്ലൂ” എന്ന്. അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഇത് അദ്ദേഹത്തെ കാണിക്കാമായിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സര്‍ക്കാരിന്റെ കാലത്ത് രണ്ട് പ്രൊഫസര്‍മാര്‍ കശ്മീര്‍ പ്രക്ഷോഭ പിന്തുണറാലിയില്‍ പന്തുണയുമായി വന്നു. ” കശ്മീര്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും രാഷ്‌ട്രത്തിന്റെ പൊതു മനസ്സാക്ഷിക്ക് എതിരേയുമായിരുന്നു,” അവരുടെ നിലപാട്.

സര്‍വകലാശാലയില്‍നിന്നുള്ള മറ്റൊരു തെളിവ്. ”വധശിക്ഷയ്‌ക്കെതിരേയുള്ള പ്രതികരണം, കോലം കത്തിച്ചു, ആഭ്യന്തരമന്ത്രിയുടേതല്ല, ആഭ്യന്തര വകുപ്പിന്റെ!! യാക്കൂബ് മെമനെ കോടതി കൊലപ്പെടുത്തിയതിനെതിരേ ശബ്ദമുയര്‍ത്താനായിരുന്നു” ആഹ്വാനം.

(നാളെ: ഇങ്ങനെയോ മഹിഷാസുര മര്‍ദ്ദനം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

Kerala

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

World

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍
Kerala

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

Kerala

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.