കാഞ്ഞാര്‍: മുട്ടം മാത്തപ്പാറ കളപ്പുരയ്ക്കല്‍ നാരായണന് നായര്‍ക്ക് ജോലിക്കിടെ സൂര്യാഘാതമേറ്റു.സ്വന്തം കൃഷിയിടത്തില്‍ വെച്ചാണ് ഇദ്ദേഹത്തിന് പൊള്ളലേറ്റത്. ശരീരത്തിന്റെ പുറം ഭാഗവും കൈകളും പൊള്ളിയ നിലയിലാണ്. അതിശക്തമായ ചൂടാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. പകല്‍ സമയത്ത് കൃഷിയിടത്തില്‍ ജോലി ചെയ്ത നാരായണന് നായര്‍ക്ക് വൈകുന്നേരത്തോടെ അസ്വസ്ഥത തോന്നിയപ്പോള്‍ ആശുപത്രയില്‍ എത്തിയപ്പോഴാണ് സൂര്യാഘാതമേറ്റതാണെന്ന് മനസ്സിലായത്.11 മണി മുതല്‍ 3 വരെ കൃഷിയിടങ്ങളില്‍ പണിക്കിറങ്ങുന്നത് അപകടകരമാണ്. ഉച്ച സമയത്തെ പുറംജോലികള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: