മട്ടന്നൂര്‍: ഗുഡ്‌സ് ഓട്ടോമറിഞ്ഞ് യുവാവ് മരിച്ചു. ഇന്നലെ ഉച്ചക്ക് ഉരുവച്ചാലിലുണ്ടായ അപകടത്തില്‍ താഴെപഴശ്ശിയിലെ പാറക്കണ്ടി വീട്ടില്‍ വിജേഷാ(38)ണ് മരിച്ചത്. നെല്ലൂന്നിയിലെ വെല്‍ഡിങ് ആന്‍ഡ് എന്‍ജിനിയറിങ് ഷോപ്പില്‍ തൊഴിലാളിയായ വിജേഷ് ഇരുമ്പ് പൈപ്പുകളുമായി ഗുഡ്‌സ് ഓട്ടോയില്‍ പോകുമ്പോള്‍ മറിയുകയായിരുന്നു. പൈപ്പ് ശരീരത്തില്‍ത്തട്ടി സാരമായി പരിക്കേറ്റ വിജേഷിനെ കണ്ണൂരില്‍ അശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ബാലന്‍- ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: അമൃത (പുന്നാട്). മക്കള്‍: പൂജ (പഴശ്ശി ഈസ്റ്റ് എല്‍പി സ്‌കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥി), ബാലദേവ്. സഹോദരങ്ങള്‍: ബീന, ബിന്ദു, ദിവ്യ. സംസ്‌കാരം ഇന്ന്.
















