കണ്ണൂര്‍: കണ്ണൂര്‍ ആസ്ഥാനമായുള്ള 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ പ്രാദേശിക സേനയിലേക്ക് ജനറല്‍ ഡ്യൂട്ടി, വാഷര്‍മാന്‍, സഫായ് വാല, ഹൗസ് കീപ്പര്‍ തസ്തികയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നു. 10 ന് കോട്ടമൈതാനിയില്‍ കായികക്ഷമതാ പരീക്ഷയും 11 മുതല്‍ 14 വരെ മെഡിക്കല്‍ പരിശോധന, ഡോക്യുമെന്റേഷന്‍, ട്രേഡ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയും നടക്കും. ജനറല്‍ ഡ്യൂട്ടിക്ക് 45 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സിയാണ് അടിസ്ഥാന യോഗ്യത. എസ്എസ്എല്‍സി ജയിച്ച ട്രേഡ് വര്‍ക്കില്‍ പ്രാവീണ്യം ഉള്ളവര്‍ക്ക് വാഷര്‍മാന്‍ തസ്തികിലേക്ക് അപേക്ഷിക്കാം. സഫായ് വാല, ഹൗസ്‌കീപ്പര്‍ തസ്തികയിലേക്ക് ട്രേഡ് വര്‍ക്കില്‍ പ്രാവീണ്യമുള്ള എട്ടാം ക്ലാസ്സ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍.0497 2707469.
















