കണ്ണൂര്‍: ബാരാപോള്‍ ജലവൈദ്യുത പദ്ധതി ഭരണാനുമതി ലഭിച്ച തുകയിലും കുറച്ച് പൂര്‍ത്തിയാക്കുകയും മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തുകയും ചെയ്ത 15 കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികവും ഗുഡ് സര്‍വ്വീസ് എന്‍ട്രിയും. പദ്ധതി ഉദ്ഘാടന ചടങ്ങില്‍ ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഉദ്യോഗസ്ഥര്‍ക്ക് 10,000 രൂപ പാരിതോഷികവും ഗുഡ് സര്‍വ്വീസ് എന്‍ട്രിയും പ്രഖ്യാപിച്ചത്. 138.44 കോടിയായിരുന്നു ഭരണാനുമതി. എന്നാല്‍ 126 കോടി രൂപ ചെലവില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ആര്‍ത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ ആദരിക്കുക സര്‍ക്കാരിന്റെ കടമയാണെന്ന് മന്ത്രി പറഞ്ഞു.
















