Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിമാനത്താവള നാമകരണവും നടന്നില്ല: പിന്നില്‍ ദുരൂഹത ആദ്യ വിമാനം പറന്നിറങ്ങി: ഉദ്ഘാടനച്ചടങ്ങ് കോണ്‍ഗ്രസ് മേളയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 10:21 pm IST
in Kannur

കണ്ണൂര്‍: ഉത്തരമലബാറിലെ ഒരുപാട് തലമുറകള്‍ മനസ്സില്‍ കാത്തുവെച്ച സ്വപ്‌നം ഇന്നലെ രാവിലെ 9.02 ന് മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ വിമാനം പറന്നിറങ്ങിയോടെ യാഥാര്‍ത്ഥ്യമായി. എന്നാല്‍ ഉദ്ഘാടനച്ചടങ്ങ് കേന്ദ്രസര്‍ക്കാറിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും ബിജെപിയുടെയും പ്രതിപക്ഷത്തിന്റെയും അസാന്നിധ്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് മേളയായി മാറി.

കണ്ണൂരിനും സ്വന്തമായൊരു വിമാനത്താവളമായി. ബംഗളൂരുവില്‍ നിന്ന് മലയാളിയായ എയര്‍മാര്‍ഷല്‍ ആര്‍.നമ്പ്യാര്‍ പറത്തിയ വ്യോമസേനയുടെ കോഡ് 2 ബി വിമാനമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായി പറന്നിറങ്ങിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ ആദ്യവിമാനത്തെ വരവേറ്റു.

ആദ്യവിമാനം ഇറങ്ങുന്നത് കാണാന്‍ വന്‍ ജനാവലി എത്തിയിരുന്നു. കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി ടൗണുകളില്‍ നിന്ന് കെഎസ്ആര്‍ടിസി വിമാനത്താവളത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തിയിരുന്നു. ഇതോടൊപ്പം സ്വകാര്യവാഹനങ്ങളിലെത്തിയവരുടെ നീണ്ടനിര കൂടിയായതോടെ ജനത്തിരക്കേറുകയായിരുന്നു. എല്ലാ ഭാഗങ്ങളില്‍നിന്നും മട്ടന്നൂരിലേക്കുള്ള റോഡുകള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലമര്‍ന്നു.

2000 ഏക്കര്‍ സ്ഥലമുള്ള കണ്ണൂര്‍ വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയതാണ്. ഇന്ത്യയിലെ രാജ്യാന്തര വിമാനത്താവളങ്ങളില്‍ റണ്‍വേയുടെ കാര്യത്തില്‍ നാലാമതും അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ ഒന്നാംനിരയിലുമാണ് കണ്ണൂരിന്റെ സ്ഥാനം. 20 ബോയിങ് 77 വിമാനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. കൂടുതല്‍ ഭൂമിയുടെ ലഭ്യതയുള്ളതിനാല്‍ ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും കഴിയും. കേരളത്തിന്റെ ഉല്‍പന്നങ്ങള്‍ക്ക് രാജ്യാന്തര മാര്‍ക്കറ്റ് നേടിയെടുക്കുന്നതിനായി വിമാനത്താവളത്തില്‍ പ്രത്യേക കയറ്റുമതി കേന്ദ്രവും സ്വതന്ത്ര വ്യാപാരമേഖലയും സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്. വ്യോമയാനമേഖലയിലെ ഉന്നതപഠനം ലക്ഷ്യമിട്ട് കിയാലിന്റെ കീഴില്‍ ഏവിയേഷന്‍ അക്കാദമി തുടങ്ങാനും നിര്‍ദ്ദേശമുണ്ട്. വ്യോമസേനയ്‌ക്കായി പ്രത്യേക സ്ഥലവും നീക്കിവച്ചിട്ടുണ്ട്.

മാത്രമല്ല, ചടങ്ങില്‍ വെച്ച് നടക്കേണ്ടിയിരുന്ന വിമാനത്താവളത്തിന്റെ നാമകരണവും ഇന്നലെ നടന്നില്ല. വിരപഴശ്ശിയുടെ നാമധേയം വിമാനത്താവളത്തിന് സര്‍ക്കാര്‍ നല്‍കുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന നാട്ടുകാര്‍ക്ക് നിരാശയായി. വീരപഴശ്ശിയുടെ പേരിടുന്നതില്‍ നിന്ന് അവസാനനിമിഷം പിന്‍മാറുകയായിരുന്നുവെന്നും ചില ഗൂഡശക്തികളുടെ സമ്മര്‍ദ്ധം ഇതിന് പിന്നിലുണ്ടെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ നടപടി മേഖലയില്‍ ഏറെ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

Kerala

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി

Kerala

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

Kerala

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

പുതിയ വാര്‍ത്തകള്‍

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

വംശഹത്യയുടെ ചരിത്രമുള്ള രാജ്യം കശ്മീരിനെക്കുറിച്ച് ക്ലാസെടുക്കുന്നത് വിരോധാഭാസം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണ യോഗം അമൃതാനന്ദമയി മഠം കാസര്‍കോഡ് മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.