Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണ സംഘങ്ങള്‍ വിലസുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 09:00 pm IST
inAlappuzha

ആലപ്പുഴ: വരള്‍ച്ച രൂക്ഷമായതോടെ അനധികൃത കുഴല്‍ക്കിണര്‍ നിര്‍മ്മാണ സംഘങ്ങള്‍ക്ക് കൊയ്‌ത്ത് കാലമായി. ഭൂജല വകുപ്പിനെ കബളിപ്പിച്ചാണ് സ്വകാര്യ കുഴല്‍ക്കിണര്‍ ലോബികള്‍ ജില്ലയിലെ കുടിവെള്ളക്ഷാമം മുതലാക്കി പണം കൊയ്യുന്നത്. അപേക്ഷകര്‍ക്ക് ഭൂഗര്‍ഭ ജലവകുപ്പ് നല്‍കുന്ന അനുമതി കത്ത് ഇവര്‍ ദുരുപയോഗം ചെയ്യുന്നു. നിശ്ചിത തുക ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കുക എന്നതാണ് നിര്‍മ്മാണത്തിന്റെ ആദ്യപടി.

ഏറെ വെള്ളം ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലം കണ്ടെത്താനും ഗുണനിലവാരം അളക്കാനുമായി ഹൈഡ്രോ ജിയോളജിസ്റ്റിനെ ഈ അപേക്ഷയുടെ അടിസ്ഥാനത്തില്‍ വകുപ്പ് നിയോഗിക്കും. ഇദ്ദേഹം നടത്തുന്ന പരിശോധനാ ഫലം വിലയിരുത്തിയ ശേഷം കിണര്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലവും ആഴവും നിശ്ചയിച്ച് ഉദ്യോഗസ്ഥര്‍ അപേക്ഷകന് കത്തയയ്‌ക്കും. ഈ അനുമതിക്കത്ത് ഭൂജലവകുപ്പ് നേരിട്ട് കിണര്‍ നിര്‍മ്മിക്കുന്നതിനാണ്. അപേക്ഷകന്‍ നിശ്ചിത നിരക്ക് അടയ്‌ക്കുന്ന മുറയ്‌ക്കാണ് നിര്‍മ്മാണം ആരംഭിക്കുക.

എന്നാല്‍ ഈ അനുമതിക്കത്തുമായി സ്വകാര്യ ഏജന്‍സികളിലെ കരാറുകാര്‍ ഉപയോക്താവിനൊപ്പം അതാത് തദ്ദേശ സ്ഥാപനത്തിലെത്തും. വകുപ്പിന്റെ അനുമതി ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് അവിടെനിന്നുള്ള അനുമതി കൂടി തരപ്പെടുത്തിയാണു നിര്‍മ്മാണം. അപേക്ഷകള്‍ ഏറെ ലഭിക്കുന്നുണ്ടെങ്കിലും അനുമതിക്കത്ത് അയച്ചുകഴിഞ്ഞാല്‍ പിന്നീട് പലരും എത്താത്തതിന്റെ കാരണം തിരക്കിയപ്പോഴാണ് തങ്ങളുടെ കത്ത് സ്വകാര്യ ഏജന്‍സികള്‍ മുതലാക്കുന്ന വിവരം വകുപ്പ് അറിയുന്നത്.

ഇതോടെ പരിശോധനയ്‌ക്കു ശേഷം അപേക്ഷകന് അയയ്‌ക്കുന്ന അനുമതിക്കത്തില്‍ വകുപ്പ് നേരിട്ട് കിണര്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിപത്രം എന്നുകൂടി രേഖപ്പെടുത്താന്‍ തുടങ്ങി. ഇതിന്റെ മറവില്‍ അനധികൃതമായി സ്വകാര്യ ഏജന്‍സികളെ ജോലി ഏല്‍പ്പിച്ചാല്‍ തടയാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കഴിയുമെന്ന വകുപ്പ് അധികൃതരുടെ വാദം കൈക്കൂലി നല്‍കി മറികടക്കുകയാണ് സ്വകാര്യ ഏജന്‍സികളെന്നും ആരോപണം ഉയരുന്നുണ്ട്. വ്യക്തികള്‍ക്ക് കിണര്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. കിണര്‍ നിര്‍മിക്കേണ്ട ഭൂഗര്‍ഭ ജല വകുപ്പിലാവട്ടെ ആവശ്യത്തിന് ജീവനക്കാരും യന്ത്രങ്ങളുമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.