ങ്ങി
കണ്ണൂര്‍: ഗള്‍ഫുകാരന്റെ വീട്ടില്‍ നിരന്തരം അതിക്രമം കാട്ടിയ എസ്‌ഐക്കെതിരെ പോലീസ് വകുപ്പുതല അന്വേഷണം തുടങ്ങി. കണ്ണൂര്‍ കണ്‍ട്രോള്‍ റൂം എസ്‌ഐ കടമ്പൂര്‍ സ്വദേശി സുരേഷ് ബാബുവിനെതിരെയാണ് അന്വേഷണം ആരംഭിച്ചത്. കടമ്പൂരിലെ ഒരു ഗള്‍ഫുകാരന്റെ വീട്ടില്‍ നിരന്തരമായി അതിക്രമങ്ങള്‍ കാട്ടുന്ന രംഗം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടമ്മ നല്‍കിയ പരാതിയില്‍ എസ്‌ഐയെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിഐയുടെ നേതൃത്വത്തില്‍ വകുപ്പ്തല അന്വേഷണം തുടങ്ങിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐജി തുടര്‍ നടപടി സ്വീകരിക്കും. കഴിഞ്ഞ 22 ന് രാവിലെയാണ് സുരേഷ് ബാബു പ്രഭാതസവാരിക്കാരന്റെ വേഷത്തിലെത്തി ഗള്‍ഫുകാരന്റെ വീട്ടില്‍ അതിക്രമം കാട്ടിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയാണ്ഇയാളെ കഴിഞ്ഞദിവസം സസ്‌പെന്റ് ചെയ്തത്.
















