Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജെഎന്‍യു സംഭവത്തിലൂടെ കോണ്‍ഗ്രസ്സിന്റെയും ഇടതു കക്ഷികളുടെയും മുഖംമൂടികള്‍ തിരിച്ചറിഞ്ഞു: കെ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 10:59 pm IST
inKannur

കണ്ണൂര്‍: ഇന്ത്യന്‍ പാര്‍ലമെന്റ് അക്രമക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഭീകരവാദി അഫ്‌സല്‍ ഗുരുവിനെ ബലിദാനിയാക്കി ചിത്രീകരിച്ച്, അദ്ദേഹത്തിന്റെ രക്തസാക്ഷിദിനം ആചരിച്ച കനയ്യ കുമാറിനെ പിന്താങ്ങിയത് വഴി കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷ കക്ഷികളുടെയും പൊയ്‌മുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പ്രസ്താവിച്ചു. സിപിഎം കൊലപാതക രാഷ്‌ട്രീയത്തിനെതിരെയും സര്‍വ്വകലാശാലകള്‍ വിധ്വംസക കേന്ദ്രങ്ങളാക്കുന്നതിനെതിരെയും ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ പരിപാടികളുടെ ഭാഗമായി പള്ളിക്കുന്നില്‍ നടന്ന രാഷ്‌ട്ര രക്ഷാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ വിഭജനം മുതല്‍ സിപിഎം പരസ്യമായും കോണ്‍ഗ്രസ് മാനസികമായും വിഭജനത്തിന് അനുകൂലമായിരുന്നു. അധികാര സ്ഥാനങ്ങളുറപ്പിക്കുന്നതിനായി സ്ഥാനമോഹങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നിച്ചു നിന്നവരാണിവര്‍. ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ യശസ്സ് നരേന്ദ്രമോദി ഭരണത്തില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഈ സമയത്ത് പ്രാദേശിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് മോദി സര്‍ക്കാറിന്റെ ജനോപകാര പദ്ധതികളെ തകിടം മറിക്കുന്നതിനുള്ള ഗൂഡശ്രമമാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ നടക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ഇത് ബിജെപിക്ക് അനുകൂലമാകുമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇന്ദിരാഗാന്ധി സര്‍ക്കാര്‍ തൂക്കിലേറ്റിയ ഭട്ടിനെയും മന്‍മോഹന്‍ സര്‍ക്കാര്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിനെയും മഹാത്മാക്കളായി ചിത്രീകരിക്കുന്നത് വഴി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അപഹാസ്യമായിരിക്കുകയാണ്. ബിജെപിക്ക് ബദല്‍ എന്ന രീതിയില്‍ പ്രചരണം നടത്തുന്ന കോണ്‍ഗ്രസ്സിന്റെ അധഃപതനം ഭയാജനകമാണ്. അതോടൊപ്പം ഇടതുപക്ഷ കക്ഷികളുടെ കൂറും ഭാരതത്തോടല്ല എന്ന ആരോപണം സത്യമാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. പുറത്തുള്ളതിനേക്കാള്‍ പേടിക്കേണ്ട വലിയ ഭീകരര്‍ അകത്തുണ്ടെന്ന് കനയ്യ സംഭവത്തിലൂടെ വെളിവായെന്നും ഇതു തുറന്നുകാട്ടാന്‍ ബിജെപി രാജ്യവ്യാപക പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചങ്കൂറ്റമുള്ള ഒരു ഗവണ്‍മെന്റ് കേന്ദ്രത്തില്‍ ഇരിക്കുന്നതു കൊണ്ട് കണ്ണൂര്‍ ജില്ലയില്‍ നടന്ന പല കൊലക്കേസുകളിലെയും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കാലാകാലങ്ങളായി മാവോയിസ്റ്റ് തീവ്രവാദികളുടെയും മുസ്ലീം തീവ്രവാദികളുടെയും സങ്കേതമായിരുന്ന ജെഎന്‍യുവില്‍ 2013 ല്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ രക്തസാക്ഷിദിനം മൂന്നു വര്‍ഷം കഴിഞ്ഞ് ആരെ പ്രീണിപ്പിക്കാനാണ് തീവ്രവാദികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചതെന്ന് ഇടതുപക്ഷം വിശദീകരിക്കണം. ഭാരത വിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ മാതൃകാപരമായി കേന്ദ്രസര്‍ക്കാര്‍ ശിക്ഷിക്കുക തന്നെ ചെയ്യുമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ചടങ്ങില്‍ കല്ലട ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, രവീന്ദ്രനാഥ് ചേലേരി തുടങ്ങിയവര്‍ സംസാരിച്ചു. മഹേഷ് സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

Samskriti

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

പുതിയ വാര്‍ത്തകള്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.