പിലാത്തറ: ഒരു നൂറ്റാണ്ടിന്റെ ഗതകാല സ്മരണകള്‍ അയവിറക്കിക്കൊണ്ട് കണ്ടോന്താര്‍ ഇടമന യുപിസ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം (ഒരുവട്ടം കൂടി)നാളെ നടക്കും. ഉച്ചയ്‌ക്ക് 2മണിക്ക് കൈതപ്രം നഗറില്‍ നടക്കുന്ന പരിപാടി നവതി പിന്നിട്ട മുതിര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളായ വലിയകാമ്പ്രത്ത് കൃഷ്ണ പൊതുവാള്‍, കുരമാലയ്‌ക്കല്‍ പടിഞ്ഞാറെ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, പിലാക്കല്‍ കണ്ണന്‍, നാലുവരക്കല്‍ കല്യാണി എന്നിവര്‍ ദീപം തെളിയിക്കും. കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി ഉദ്ഘാടനം ചെയ്യും. മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്‌കര പൊതുവാള്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ആദരണവും അനുഭവങ്ങള്‍ പങ്കുവെക്കലും നടക്കും. മാസ്റ്റര്‍ യശ്വന്ത് മണിയറയുടെ മാജിക് ഷോയും ഉണ്ടാകും. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ പി.കെ.കൃഷ്ണന്‍, പി.ശ്രീകല, പി.കൃഷ്ണന്‍, കെ.പി.മുരളി, എന്‍.വി.പ്രസാദ്, പ്രശാന്ത് ബാബു, സി.ധനഞ്ജയന്‍ എന്നിവര്‍ പങ്കെടുത്തു.
















