കണ്ണൂര്‍: വിശ്വകര്‍മ്മ കൂട്ടായ്‌മ കുടുംബസംഗമം 28 ന് രാവിലെ 10 മണിക്ക് കെ.സി.വത്സരാജ് നഗറില്‍ (ചേമ്പര്‍ ഹാളില്‍) നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത സംഗമം ഉദ്ഘാടനം ചെയ്യും. വി.പി.സോമന്‍ അധ്യക്ഷത വഹിക്കും. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, മുന്‍ മന്ത്രി കെ.സുധാകരന്‍, വിശ്വകര്‍മ്മ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് രാജന്‍ കക്കറയില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. സോമേഷ് കുമാര്‍ ആചാര്യ, കെ.കാര്‍ത്ത്യായനി, വിവി.അജിത, എന്‍.കെ.അജയകുമാര്‍, കെ.എം.ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ചക്ക്‌ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനം ദിനേശ് ചെറുവാട്ടില്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സോമേഷ് കുമാര്‍ ആചാര്യ, എന്‍.കെഅജയകുമാര്‍, സി.വേണുഗോപാലന്‍, പവിത്രന്‍ ഗുരിക്കളോട് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
















