ചേര്‍ത്തല: മരുത്തോര്‍വട്ടം ഗവ. എല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷവും പൂര്‍വ വിദ്യാര്‍ഥി അധ്യാപക സംഗമവും ഇന്നും നാളെയും മറ്റന്നാളുമായി നടക്കും. ഇന്ന് രാവിലെ പത്തിന് ചെയര്‍പേഴ്സണ്‍ ലിജി പതാക ഉയര്‍ത്തും. വൈകിട്ട് നാലിന് മാക്കിക്കവലയില് നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന് ഉദ്ഘാടനം ചെയ്യും. 27 ന് പത്തിന് നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി അധ്യാപക സംഗമത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് ഐസക് മാടവന നിര്‍വഹിക്കും. തണ്ണീര്‍മുക്കം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഡ്വ.പി.എസ്. ജ്യോതിസ് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: