Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പഞ്ചായത്ത് അധികൃതര്‍ക്ക് നിസംഗത ജില്ലാ ഭരണകൂടം ഇടപെടണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2016, 11:45 am IST
inKozhikode

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിന്റെ മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്ന് ആവശ്യവുമായി പ്രദേശവാസികള്‍ നടത്തുന്ന രാപ്പകല്‍ സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ഇരുപത്ദിവസമായി കല്ലാച്ചി, നാദാപുരം അങ്ങാടികളിലും മറ്റും കെട്ടിക്കിടക്കുന്ന മാലിന്യകൂമ്പാരങ്ങള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യാപകമാണ്. ടൗണിന്റെ മുക്കിലും മൂലയിലും കുമിഞ്ഞു കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞഴുകി ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങിയിട്ടും രോഗങ്ങള്‍ പിടിപെടാതിരിക്കാനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളോ പ്രതിരോധ പ്രവര്‍ത്തനങ്ങളോ സ്വീകരിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. അധികൃതരുടെ അനങ്ങാപ്പാറനയം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നാദാപുരം പോലെ നഗരവത്കരണം ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു പഞ്ചായത്തില്‍ ജനവാസമുള്ള ഒരു പ്രദേശത്ത് ടണ്‍കണക്കിന് മാലിന്യങ്ങള്‍ നിക്ഷേപിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഊഹിക്കാവുന്നതെയുള്ളു. ഇവിടെ നിന്നും മാലിന്യങ്ങള്‍ ജൈവ-അജൈവങ്ങളായി തരം തിരിക്കുന്നതായും ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കി മാറ്റി വില്പ്പന നടത്തുന്നതായും അജൈവ മാലിന്യങ്ങള്‍ ഇവിടെ നിന്നും പുറത്തുള്ള സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് കയറ്റിക്കൊണ്ടു പോകുന്നതായുമാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

എന്നാല്‍ ഇവിടെ കുഴിച്ചു മൂടിയ മാലിന്യങ്ങള്‍ തങ്ങളുടെ കിണറുകളിലും മറ്റു ജലസ്രോതസ്സുകളിലും കലര്‍ന്ന് ഉപയോഗയോഗ്യമല്ലാതായതായും, കൂട്ടിയിടുന്ന മാലിന്യങ്ങള്‍ ചീഞ്ഞഴുകി ഈച്ചയും കൊതുകും മറ്റു കീടങ്ങളും പെരുകുന്നതായും ദുര്‍ഗന്ധം നിമിത്തം വീടുകളില്‍ താമസിക്കാന്‍ കൂടി കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണ്. തങ്ങളുടെ മക്കള്‍ക്ക് എങ്കിലും ആരോഗ്യത്തോടെ ജീവിക്കാനുള്ള സ്ഥിതി ഉണ്ടാകണം. ഇത് മാലിന്യ സംസ്‌കരണ പ്ലാന്റ് അല്ലെന്നും മാലിന്യ പ്ലാന്റ് ആണെന്നും അടച്ചു പൂട്ടുക തന്നെ വേണമെന്നുമാണ് സമരസമിതിയുടെ ആവശ്യം. സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടുന്ന ഇരുന്നൂറോളം കുടുംബങ്ങളാണ് മാലിന്യ സംസ്‌കരണ പ്ലാന്റിലേക്കുള്ള വഴി ഉപരോധിച്ചു കൊണ്ട് സമര രംഗത്തുള്ളത്. അഞ്ച് വര്‍ഷം മുന്‍പ് ആദിവാസികള്‍ക്ക് വീട് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ച ഭൂമിയിലാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. ഈ ഭൂമിയിലുള്ള താമസക്കാരെ തന്ത്രപൂര്‍വ്വം കുടിഒഴിപ്പിച്ചു മാലിന്യ സംസ്‌ക്കരണ പ്ലാന്റ് എന്ന പേരില്‍ അന്‍പത് ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ഇത് സ്ഥാപിച്ചത്. എന്നാല്‍ പ്ലാന്റില്‍ സ്ഥാപിച്ച സംസ്‌കരണ യന്ത്രം പ്രവൃത്തിക്കാതെ നാല്‍പ്പത് സെന്റോളം വരുന്ന ഈ ഭൂമിയില്‍ പ്ലാസ്റ്റിക്ക് അടക്കം കുഴിച്ചു മൂടുകയായിരുന്നു എന്ന് സമരസമതി ആരോപിക്കുന്നു. നാദാപുരം, കല്ലാച്ചി മുതല്‍ പഞ്ചായത്ത് അതിര്‍ത്തികളിലെയും ആയിരത്തോളം വരുന്ന കടകളിലെയും അറവുശാലകളിലെയും ,സ്വകാര്യ ആശുപത്രികളിലെയും മാലിന്യങ്ങള്‍ ശേഖരിച്ചാണ് പ്ലാന്റിലെത്തിക്കുന്നത്. പഞ്ചായത്തിലെ ആയിരത്തിലധികം വരുന്ന കടകളില്‍ നിന്നും മാലിന്യ സംസ്‌കരണത്തിനെന്ന പേരില്‍ ലക്ഷങ്ങളാണ് പിരിക്കുന്നത്. കൂടാതെ പഞ്ചായത്തിന്റെ ബജറ്റില്‍ നിന്നും ഒരു ലക്ഷം രൂപയോളം വര്‍ഷം തോറും വകയിരുത്തുന്നുമുണ്ട്. ഇങ്ങിനെ ലക്ഷങ്ങളുടെ ഇടപാടാണ് മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ നടക്കുന്നതെന്ന് സമര സമിതി ആരോപിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.