മറയൂര്‍: കാന്തല്ലൂരില്‍ നിര്‍മിക്കുന്ന ഡാമിന്റെ നിര്‍മ്മാണ സൈറ്റില്‍ നിന്നും അനധികൃതമായി ക്വാറി പ്രവര്‍ത്തിപ്പിച്ച്മെറ്റലും പാറപൊടിയും വില്‍പന നടത്തുന്നത് നാട്ടുകാര്‍ തടഞ്ഞ് പൊലീസിന് കൈമാറി. കാന്തല്ലൂരിലെ ഡാം സൈറ്റില്‍ നിന്നും പാറയും മെറ്റലും ശേഖരിച്ച് ഡാം നിര്‍മ്മിക്കുവാന്‍ പഞ്ചായത്തും റവന്യു വകുപ്പൂം രഹസ്യ അനുവാദം നല്‍കിയിരുന്നു. ഇതിനായി ക്വാറി ആരംഭിച്ച കരാറുകാരന്‍ പിന്നീട് ചെറിയ തോതില്‍ മെറ്റല്‍ വില്‍പനയും ആരംഭിച്ചു. പിന്നീറ്റ് ഡാമിന്റെ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയും ക്വാറി മാത്രമായി പ്രവര്‍ത്തിച്ച് നാട്ടുകാര്‍ക്ക് ശല്യമായി തീര്‍ന്നതോടെയാണ് കാന്തല്ലൂര്‍ നിവാസികള്‍ സംഘടിച്ച്മെറ്റലുമായെത്തിയ ലോറികള്‍ തടഞ്ഞത്. സംഭവത്തില്‍ മറയൂര്‍ പോലീസ് കേസെടുത്തു.
















