Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പള്ളിപ്പുറത്ത് സിപിഎം തേര്‍വാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 09:38 pm IST
inAlappuzha

പള്ളിപ്പുറം: പള്ളിപ്പുറത്ത് സിപിഎം ഗുണ്ടാസംഘം വ്യാപക അക്രമം അഴിച്ചുവിട്ടു. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തല്ലിത്തകര്‍ത്തു.

രാത്രിയുടെ മറവിലാണ് ജനങ്ങളെ ഭീതിപ്പെടുത്തി ഇരുപതോളം സിപിഎമ്മുകാര്‍ പള്ളിപ്പുറത്ത് ഭീകരത സൃഷ്ടിച്ചത്. ബിജെപി, ആര്‍എസ്എസ്, ബിഎംഎസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കുമെതിരെയായിരുന്നു സിപിഎം തേര്‍വാഴ്ച.

പള്ളിപ്പുറം കോന്നാട്ടുവെളിയില്‍ മുരളീധരന്‍, ചക്കനാട്ട് കോളനി കുഞ്ഞുമണി, കളത്തിങ്കല്‍ വെളിയില്‍ അശോകന്‍, പള്ളിപ്പുറം തച്ചാറയില്‍ ഗോപകുമാര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയും മുരളീധരന്റെ ഒറ്റപ്പുന്ന ജംങ്ഷനിലുള്ള പെയ്റ്റിങ് കടയ്‌ക്കു നേരെയുമാണ് ആക്രമണമുണ്ടായത്. രാത്രി എട്ടുമണിയോടെയാണ് കളത്തിങ്കല്‍ വെളിയില്‍ അശോകന്റെ വീടിനുനേരെ ആക്രമണം നടത്തിയത്. ഷീറ്റും പലകയും കൊണ്ട് നിര്‍മ്മിച്ച ചെറിയ വീട് പൂര്‍ണമായും നശിപ്പിച്ചു. മൂര്‍ച്ചയേറിയ മാരകായൂധങ്ങളുമായെത്തിയ സംഘം വീട് നിര്‍മ്മിച്ചിരുന്ന പലകകള്‍ വെട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്.

അകത്തുകയറി അക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കണ്ണിക്കണ്ടതെല്ലാം തല്ലിത്തകര്‍ത്തത്. വീട്ടുപകരണങ്ങളും ഇലക്ടോണിക്‌സ് ഉപകരണങ്ങളുമെല്ലാം തകര്‍ത്തു. തുടര്‍ന്ന് ഒരുമണിയോടെയാണ് ആര്‍എസ്എസ് താലൂക്ക് സമ്പര്‍ക്കപ്രമുഖ് കോന്നാട്ടുവെളിയില്‍ മുരളീധരന്റെ വീടിനുനേരെ ആക്രമണം നടത്തിയത്. മുരളീധരന്റെ വീട്ടിലെത്തിയ അക്രമിസംഘം വീടിന്റെ ജനാലച്ചില്ലുകള്‍ തകര്‍ത്തു. വീടിനു പിന്‍ഭാഗത്തുള്ള വാതില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വാതില്‍ വെട്ടിപ്പൊളിച്ചാണ് അകത്തുകയറിയത്. വീടിനുള്ളിലുണ്ടായിരുന്ന മുരളീധരന്റെ അമ്മ കാര്‍ത്ത്യായനി, ഭാര്യ കോമളവല്ലി, മകള്‍ അഞ്ജലി എന്നിവരെ ഭീഷണിപ്പെടുത്തിയതിനുശേഷമാണ് വീടിനുള്ളില്‍ ആക്രമണം അഴിച്ചുവീട്ടത്. വിലപിടിപ്പുള്ള സാധനങ്ങള്‍ എല്ലാം തല്ലി തകര്‍ത്തു. മേശകളും, കസേരകളും, ജനാലകളുമെല്ലാം തകര്‍ത്തു. വീടിനു സമീപത്തുണ്ടായിരുന്ന ബൈക്കിന്റെ എഞ്ചിനും ടാങ്കുമെല്ലാം കുത്തിപൊളിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുവളപ്പിലുണ്ടായിരുന്ന അയല്‍വാസി വിനോദിന്റെ ഓട്ടോറിക്ഷയും നശിപ്പതിനുശേഷം മുദ്രാവാക്യംവിളിച്ചാണ് അക്രമിസംഘം മടങ്ങിയത്. മുരളീധരന്റെ ഒറ്റപ്പുന്ന ജംങഷനിലുള്ള പെയിന്റിങ് കട കുത്തിപ്പൊളിച്ച് അകത്തുകയറിയ സംഘം ലക്ഷങ്ങള്‍ വിലപിടിപ്പുള്ള പെയിന്റുകളും മറ്റും പുറത്തെറിഞ്ഞ് തീയിട്ട് നശിപ്പിക്കുകയും വെട്ടിപ്പൊളിക്കുകയും ചെയ്തു.

പള്ളിപ്പുറം ചക്കനാട്ട് കോളനിയില്‍ കുഞ്ഞുമണിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകത്ത വീട്ടിലെത്തിയ അക്രമിസംഘം ടേബിളുകളും കസേരകളുമെല്ലാം തല്ലി തകര്‍ത്തു. ബഹളം കേട്ട് കുഞ്ഞുമണിയുടെ ഭാര്യ ശര്‍മ്മിള വീട്ടില്‍ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. അലമാരയും മേശയും തകര്‍ത്തതിനുശേഷം അടുക്കളയില്‍ കയറി ഇന്റക്ഷന്‍ കുക്കറും, വീട്ടുപകരണങ്ങളും തകര്‍ത്തു. അലമാരയ്‌ക്കുള്ളിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടതായി ശര്‍മ്മിള പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

ആര്‍എസ്എസ് തിരുനല്ലൂര്‍ മണ്ഡല്‍കാര്യവാഹ് ഗോപകുമാറിന്റെ വീട്ടിലെത്തിയ സംഘം വീടിന്റെ ജനാലച്ചില്ലുകള്‍ എല്ലാം തല്ലിത്തകര്‍ത്തു. വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനുശേഷമാണ് മടങ്ങിയത്. മണിക്കൂറോളം സിപിഎം ഗുണ്ടകള്‍ അക്രമണങ്ങള്‍ നടത്തിയിട്ടും അക്രമി സംഘത്തെ പിടികൂടാന്‍ പോലീസ് ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ആക്രമണത്തിനിരയായ വീടുകളില്‍ ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്‍, ജില്ലാ പ്രചാരക് സി. ശ്രീജിത്ത്, പ്രചാര്‍ പ്രമുഖ് കെ.ആര്‍. സുബ്രഹ്മണ്യന്‍, സേവാപ്രമുഖ് ഗിരീഷ്, ശാരീരിക് ശിക്ഷന്‍ പ്രമുഖ് ഷിജു, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു, ബിഎംഎസ് ജില്ലാ പ്രസിഡന്റ് സി.ജി. ഗോപകുമാര്‍, ജോ. സെക്രട്ടറി ബിനീഷ് ബോയ്, ജില്ലാ കാര്യകാര്യംഗം പി. രാജേഷ്, ബിജു തലവടി, മത്സ്യപ്രവര്‍ത്തക സംഘം ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എം.കെ. പ്രദീപ്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് മഹേഷ്, സഹകാര്യവാഹ് പി.ആര്‍. രാജേഷ്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ടി. സജീവ് ലാല്‍, വൈസ് പ്രസിഡന്റ് മധു, ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് ഉണ്ണികൃഷ്ണന്‍, പ്രദീപ്, വിമല്‍ രവീന്ദ്രന്‍, ബിഎംഎസ് മേഖലാ സെക്രട്ടറി പ്രദീപ് തുടങ്ങിയവര്‍ വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ബുധനാഴ്ച നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ ചേര്‍ത്തല താലൂക്കില്‍ പല സ്ഥലങ്ങളിലും വ്യാപക അക്രമമാണ് സിപിഎം പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. വ്യപാരസ്ഥാപനങ്ങളില്‍ കയറി അക്രമം അഴിച്ചുവീടുകയും റോഡിന്റെ വശങ്ങളിലുണ്ടായിരുന്ന മീന്‍ കച്ചവടക്കാരെ വരെ ആക്രമിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.