Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കുറ്റിയാടിയുടെ ഹൃദയഭാഗത്ത് ക്ഷേത്രമുയരുന്നു പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം 14 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 11:44 am IST
in Kozhikode

കുഞ്ഞുമഠം മഹാദേവക്ഷേത്രത്തില്‍ ശ്രീജിത്ത് ആചാരിയുടെ
നേതൃത്വത്തില്‍ നടക്കുന്ന ശില്പവേലകള്‍

കുറ്റിയാടി: കാലപ്രവാഹത്തിലെപ്പെഴോ മണ്‍മറഞ്ഞുപോയ മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് പുതിയ ക്ഷേത്രസങ്കേതമുയരുന്നു. കുറ്റിയാടിയുടെ ഹൃദയഭാഗത്ത് ക്ഷേത്രവിശ്വാസികള്‍ക്ക് ആത്മീയ നിര്‍വൃതിയേകിക്കൊണ്ട് കുഞ്ഞുമഠം മഹാദേവക്ഷേത്രം പുനഃപ്രതിഷ്ഠാ മഹോത്സവത്തിനായി ഒരുങ്ങുന്നു. ചതുപ്പില്‍ മറഞ്ഞുപോയ ക്ഷേത്രാവശിഷ്ടങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. യാദൃച്ഛികമായാണ് ക്ഷേത്രാവശിഷ്ടങ്ങള്‍പ്രദേശത്തുനിന്ന് കണ്ടെത്തുന്നത്. സ്വകാര്യവ്യക്തി കൃഷിയാവശ്യത്തിനായി കാട് വെട്ടിത്തെളിയിച്ച് നിലമൊരുക്കുന്നതിനിടയിലാണ് മണ്ണില്‍ പുതഞ്ഞുകിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ പുറത്തുവന്നു. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച് മണ്ണില്‍ അകപ്പെട്ട ഒരു മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് തുടര്‍ന്ന് ഖനനം ചെയ്തപ്പോള്‍ കണ്ടെത്താനായത്.

പുണ്യഗംഗാനദിക്ക് തുല്യമാണ് ക്ഷേത്രാവശിഷ്ടങ്ങളുടെ ഭാഗമായി കണ്ടെത്തിയ നാല് മണിക്കിണറുകളെന്ന് ദേവപ്രശ്‌നത്തില്‍ കണ്ടെത്തിയിരുന്നു. കുളം, കുളപ്പടവുകള്‍, ബലിക്കല്ല് , വിഗ്രഹങ്ങള്‍ തുടങ്ങി ഒരു മഹാക്ഷേത്രം നിലനിന്നിരുന്നുവെന്നതിന്റെ തെളിവുകളാണ് പിന്നീട് പുറത്തുവന്നത്. സമീപ പ്രദേശങ്ങളില്‍ നിന്നെല്ലാം ഭക്തജനങ്ങളുടെ പ്രവാഹമായിരുന്നു പിന്നീട്. തുടര്‍ന്ന് നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

കൊടുംവേനലില്‍ പോലും വറ്റാത്ത കുളം മറ്റൊരു പ്രത്യേകതയാണ്. കുളത്തിനും ക്ഷേത്രസമുച്ചയത്തിനും കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ക്ഷേത്രത്തിന്റെ വാസ്തുഘടനയും ലിപികളും കൊത്തുവേലകളും ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് തെളിയിക്കുന്നു. ശിവ, വിഷ്ണു, ദുര്‍ഗ്ഗ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദേവസാന്നിധ്യം തുല്യമാണെന്നും ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിട്ടുണ്ട്. 2009 ല്‍ ബാലാലയ പ്രതിഷ്ഠ നടന്ന ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഫെബ്രുവരി 14 മുതല്‍ 19 വരെ വിവിധ ചടങ്ങുകളോടെ നടക്കുകയാണ്. മഹാദേവനും മഹാവിഷ്ണുവിനും ഇരട്ട ശ്രീകോവിലുകളുള്ള മണ്ഡപത്തിന്റെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് പുനഃപ്രതിഷ്ഠ നടക്കുക. കൊയിലാണ്ടി കൊല്ലം ശ്രീജിത്ത് ആചാരിയുടെ നേതൃത്വത്തിലാണ് ശില്പവേലകള്‍ നടക്കുന്നത്. പ്രതിഷ്ഠക്ക് ശേഷം ശ്രീകോവില്‍ ചെമ്പ് പാകാനും കമ്മിറ്റിക്ക് ഉദ്ദേശമുണ്ട്. പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായി 14ന് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും നടക്കും. 15ന് നടക്കുന്ന ആദരണ സഭയില്‍ വിഷവൈദ്യന്മാരെയും കളരി ഗുരുക്കന്മാരെയും, പാരമ്പര്യ വൈദ്യന്മാരെയും ആദരിക്കും. കലവറ നിറയ്‌ക്കല്‍, ആചാര്യവരണം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. 19നാണ് പുനഃപ്രതിഷ്ഠാ ചടങ്ങ് നടക്കുക. ഒരു പ്രദേശത്തിന്റെ ആദ്ധ്യാത്മിക ഉണര്‍വിനും മുന്നേറ്റത്തിനും നാന്ദികുറിച്ചുകൊണ്ടാണ് കുറ്റിയാടിയില്‍ ക്ഷേത്രം ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

Kerala

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

India

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍ കണ്ടാല്‍ മാന്‍പേട, പക്ഷെ…

Kerala

കോഴിക്കോട് വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കവെ പരിക്കേറ്റ് 16 വയസുകാരന്‍ മരിച്ചു

India

തീ കൊണ്ട് കളിക്കരുത് : തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ചാൽ കേന്ദ്രസർക്കാർ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എം കെ സ്റ്റാലിൻ

പുതിയ വാര്‍ത്തകള്‍

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തു

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

യോഗി ബാബ ഒരു പോലീസുകാരന്റെ രൂപത്തിൽ വരണം , ഒരു വാദം കേൾക്കലും വേണ്ട, പ്രതിയെ നേരിട്ട് എൻകൗണ്ടർ ചെയ്യണം: അമരാവതി വിഷയത്തിൽ പൊട്ടിത്തെറിച്ച് നവനീത് റാണ

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.