Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോടിനെ നിരാശപ്പെടുത്തിയ ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 11:35 am IST
in Kozhikode

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ കോഴിക്കോടിന് കാര്യമായ പ്രാതിനിധ്യമില്ല. ചില നാമമാത്ര പദ്ധതികള്‍ മാത്രമാണ് കോഴിക്കോടിന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട് കാത്തിരുന്ന സ്വപ്ന പദ്ധതികള്‍ക്കൊന്നും ബജറ്റില്‍ വേണ്ട പരിഗണന നല്‍കിയിട്ടില്ല. കോഴിക്കോട്ടെ വ്യാപാരി വ്യവസായി സമൂഹത്തെ പാടേ അവഗണിക്കുന്നതാണ് ബജറ്റെന്ന് വ്യാപാരി വ്യവസായി സമൂഹവും വിമര്‍ശനമുന്നയിച്ചു കഴിഞ്ഞു.

കരിപ്പൂര്‍ വിമാനത്താവള വികസനം, ബേപ്പൂര്‍ തുറമുഖ വികസനം എന്നിവയൊന്നും ബജറ്റില്‍ സ്ഥാനം പിടിച്ചിട്ടില്ല. കഴിഞ്ഞ തവണ രാമനാട്ടുകരയില്‍ അനുവദിച്ച ഫുട്ട് വെയര്‍ പാര്‍ക്കിന് ഇത്തവണയും എട്ട് കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന്റെ ഉപയോഗശൂന്യമായ ഭൂമിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസനം കൊണ്ടുവരുമെന്ന് പറയുന്നുണ്ടെങ്കിലും അതെന്താണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്കായിട്ടില്ല. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നവീകരിക്കാന്‍ 30 കോടി രൂപ നീക്കിവെച്ചിട്ടുള്ളതൊഴിച്ചാല്‍ ചില ചെറുകിട പദ്ധതികള്‍ക്ക് മാത്രമാണ് പണം നീക്കിവെച്ചിരിക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തിന് ഇത്തവണയും 25 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലും സ്മാരകത്തിന് ഫണ്ട് നീക്കിവെച്ചിട്ടുണ്ടായിരുന്നെങ്കിലും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയിരുന്നില്ല. മൂടാടിയില്‍ കേളപ്പജി സ്മാരക നിര്‍മ്മാണത്തിനായി 15 ലക്ഷം രൂപ മാത്രമാണ് നീക്കിവെച്ചത്.

ബീച്ചാശുപത്രിയില്‍ കാത്ത് ലാബ് നിര്‍മ്മാണത്തിന് അഞ്ചരകോടി, വടകര അഴിത്തലയില്‍ ഫിഷ് ലാന്‍ഡിംഗ് സെന്ററിനായി 1.78 കോടി, താമരശ്ശേരിയില്‍ ജൈവ സംരക്ഷണ പാര്‍ക്ക്, ചാലിയത്ത് ഔഷധ സസ്യ സംരക്ഷണ കേന്ദ്രം, കൊടുവള്ളി ബൈപ്പാസിനായി ഒന്നര കോടി രൂപ, മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം, തൊണ്ടയാട്, രാമനാട്ടുകര എന്നിവിടങ്ങളില്‍ ഫ്‌ളൈ ഓവര്‍, നഗര റോഡ് വികസനം എന്നിവയെല്ലാമാണ് ബജറ്റില്‍ സ്ഥാനം പിടിച്ച മറ്റു പദ്ധതികള്‍.

കോഴിക്കോട്ടെ വ്യാപാരി വ്യവസായി സമൂഹം ഒന്നടങ്കം ബജറ്റിനെതിരെ രംഗത്തു വന്നുകഴിഞ്ഞു. ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, അഖിലേന്ത്യാ ആയുര്‍വേദ സോപ്പ് നിര്‍മ്മാണ-വിതരണ അസോസിയേഷന്‍, കോഴിക്കോട് ഡിസ്ട്രിക്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, സിറ്റി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘടനകളാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

Football

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു
India

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

Kerala

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

India

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.