തിക്കോടി: ബിഎംഎസ് പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ച സംഭവത്തില്‍ ഇതുവരെ പ്രതികളെ പിടികൂടിയില്ല. പൂവ്വത്ത്‌വയല്‍ പ്രമോദിന്റെ ഓട്ടോറിക്ഷയാണ് ജനുവരി 22ന് പുലര്‍ച്ചെ തീവെച്ച് നശിപ്പിച്ചത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങള്‍ ചേര്‍ത്ത് പരാതി നല്‍കിയിട്ടും അവരെ ചോദ്യം ചെയ്യാന്‍പോലും പോലീസ് തയാറായിട്ടില്ല. അന്വേഷണം മരവിപ്പിച്ച പയ്യോളി പോലീസിന്റെ നടപടിക്കെതിരെ ബിഎംഎസ് പ്രതിഷേധിച്ചു. തന്റെ ഉപജീവനമാര്‍ഗ്ഗമായ ഓട്ടോറിക്ഷ കത്തിച്ചവരെക്കുറിച്ച് മൊഴിനല്‍കിയിട്ടും പ്രതികളെ പിടിക്കാന്‍ തയ്യാറാകാത്ത നടപടിക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് ബിഎംഎസ് മേഖലാ പ്രസിഡന്റ് എ.കെ. ബൈജു, സെക്രട്ടറി കെ.എം. സത്യന്‍, പി.കെ. മണി എന്നിവര്‍ അറിയിച്ചു.
















