തൊടുപുഴ: പീരുമേട് വുഡ്ലാന്ഡിസിനു സമീപം സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇന്നലെ രാവിലെ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വൈകുന്നേരം 7മണിയോടെ സംഘര്‍ഷമുണ്ടായത്. ചേരി തിരിഞ്ഞ് 2 വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പരിക്കേറ്റവരെ പീരുമേട് താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് പീരുമേട് സിഐയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം ക്യാംപ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എഐഡിഎംകെ ഒരു വാര്‍ഡില്‍ വിജയിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിഭാഗിയതയാണ് സംഘര്‍ഷത്തിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: