പെരുവന്താനം: മരുതുംമൂടിന് സമീപം നിയന്ത്രണം വിട്ട് പിക്ക്അപ്പ് വാന്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പൊന്‍കുന്നം സ്വദേശി മുഹമ്മദ് ഹനീഷ്, ബീഹാര്‍ സ്വദേശി സിക്കന്ദര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുഹമ്മദിന്റെ ഇറച്ചിക്കടയിലേക്ക് മാടിനെ വാങ്ങുവാന്‍ കൊടികുത്തിയിലെ കാലിച്ചന്തയ്‌ക്ക് പോകുന്നവഴിയാണ് അപകടം. പെരുവന്താനം എസ്‌ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി തുടര്‍ന്ന് വിദഗ്ധ ചികിത്സയ്‌ക്കായി ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
















