കണ്ണാടിപ്പറമ്പ്: ഉത്സവം കണ്ട് മടങ്ങുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ധനമേറ്റു. ആര്‍എസ്എസ് ചേലേരി ഖണ്ഡ് പ്രമുഖ് തൊണ്ടിവളപ്പ് ഹൗസില്‍ ഷമല്‍(21), പനയമ് ഹൗസില്‍ മുരളീകൃഷ്ണന്‍(19) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ചേലേരി അമ്പലത്തിലെ ഉത്സവം കണ്ട് മടങ്ങുമ്പോള്‍ ചേലേരി അമ്പലത്തിന് സമീപം വെച്ചായിരുന്നു സിപിഎം സംഘം അക്രമിച്ചത്. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















