പയ്യന്നൂര്‍: ആശുപത്രിയിലേക്കുള്ള യാത്രക്കിടയില്‍ മരണം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ പെരുമ്പ ലയണ്‍സ് ക്ലബ്ബ് പുറത്തിറക്കുന്ന വെന്റിലേറ്റര്‍ സൗകര്യത്തോടു കൂടിയ ഐസിയു ആംബുലന്‍സിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് ടി.വി.രാജേഷ് എംഎല്‍എ നിര്‍വഹിക്കും. 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ആശുപത്രികളിലെ ഐസിയുവില്‍ ലഭ്യമാകുന്ന വെന്റിലേറ്റര്‍, കാര്‍ഡിയാക് ഇസിജി, ഓക്‌സജന്‍, ഡിജിറ്റല്‍ ഇന്‍ഫ്യൂഷന്‍ പമ്പ്, സ്‌കൂപ്പ് സ്ട്രക്ചര്‍ തുടങ്ങിയവ ആംബുലന്‍സില്‍ ലഭ്യമാണ്.
















