മട്ടന്നൂര്‍: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് ആറാമതു കണ്ണൂര്‍ റവന്യൂ ജില്ലാ സമ്മേളനം 6,7 തീയ്യതികളില്‍ മട്ടന്നൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ 10മണിക്ക് കൈലാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മുന്‍ മന്ത്രി കെ. സുധാകരന് ഉദ്ഘാടനം ചെയ്യും. വി.ആര്. ഭാസ്കരന് അധ്യക്ഷത വഹിക്കും. ഈ വര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കും സംസ്ഥാനതല മെഗാ ക്വിസിലെ വിജയികള്‍ക്കും ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന് ഉപഹാരങ്ങള്‍ നല്‍കും. ഞായറാഴ്ച ഗവ. യു.പി സ്കൂളില്‍ നടക്കുന്ന സമാപന സമ്മേളനം അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വി.സി. നാരായണന് അധ്യക്ഷത വഹിക്കും.
സമ്മേളനത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം നഗരത്തില്‍ വിളംബര ജാഥ നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ വി.ആര്. ഭാസ്കരന്, കെ. രമേശന്, ആര്.കെ. സദാനന്ദന്, കെ.ഐ. രമേശന്, കെ. പവിത്രന്, സി. മനോഹരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: