പാനൂര്‍: എളക്കുഴി തണല്‍ അക്ഷയശ്രീ സ്വയംസഹായ സംഘം കൊയ്‌ത്തുത്സവം സംഘടിപ്പിച്ചു. ഒരേക്കര്‍ ഭൂമിയില്‍ ഇന്നു അന്യംനിന്നു കൊണ്ടിരിക്കുന്ന നെല്‍കൃഷി നടത്തിയാണ് അക്ഷയശ്രീ പ്രവര്‍ത്തകര്‍ മാതൃകയായത്.മട്ടന്നൂര്‍ കൃഷിഓഫീസര്‍ പി.നാരായണന്‍ കൊയ്‌ത്തു ഉത്സവം ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എം.ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. സഹകാര്‍ ഭാരതി ജില്ലാ കോര്‍ഡിനേറ്റര്‍ സിവി.വിജയന്‍ മാസ്റ്റര്‍, സി.ജയരാജന്‍, കെ.സതീശന്‍, ഇ.വി.സജിന, ഇന്ദിര എന്നിവര്‍ സംസാരിച്ചു. കെപി.കണ്ണന്‍ സ്വാഗതവും കെ.കെ.അനില്‍ നന്ദിയും പറഞ്ഞു.
















