കണ്ണൂര്‍: കണ്ണൂര്‍ എസ്എന്‍ പാര്ക്കിന് സമീപം പ്രവര്‍ത്തിച്ചുവരുന്ന അര്ജുന് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ ഇന്നോവ കാര്‍ ദിവസ വാടകക്ക് എടുത്ത് പുതിയ ബസ് സ്റ്റാന്റിലും മറ്റും ഓടിച്ചുവന്ന ചക്കരക്കല്ല് സ്വദേശി ഹസന് അയൂബ് എന്ന ഡ്രൈവര്‍ ട്രാവല്‍സിന്റെ മാനേജറായി ചമഞ്ഞ് പലരെയും വഞ്ചിച്ചതായും ഓടിച്ചിരുന്ന കാറിന്റെ വിലകൂടിയ സ്റ്റീരിയോ സെറ്റ്, കാറിന്റെ ബാറ്ററി, രണ്ട് ടയറുകള്‍ എന്നിവ മോഷ്ടിച്ച് വിറ്റതായും തന്റെ പിതാവിന്റെ ചികിത്സക്കെന്ന് പറഞ്ഞ് പലപ്പോഴായി വായ്പ വാങ്ങിയ 40,000 രൂപ മടക്കിക്കൊടുക്കാതെ വഞ്ചിച്ചതായും കാണിച്ച് ട്രാവല്‍സ് ഉടമ ജി.സോമരാജന് എസ്.പിക്ക് പരാതി നല്തി. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: