കോളയാട്: കോളയാട് സെന്റ് സേവിയേഴ്‌സ് യുപി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമം സ്‌കൂള്‍ ഹാളില്‍ വെച്ച് നടത്തി. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുരേഷ്‌കുമാര്‍ ഉല്‍ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്‍ വി.കെ.സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മരിയ സരിത, പിടിഎ പ്രസിഡന്റ് പി.എം.ചന്ദ്രശേഖരന്‍, കെ.ജെ.ജോസഫ് കോറോത്ത്, ഫാ.ജോളി ഡിസില്‍വ എന്നിവര്‍ പ്രസംഗിച്ചു. പ്രായമായ പൂര്‍വ്വവിദ്യാര്‍ത്ഥികളെ മദര്‍സുപ്പിരിയര്‍ സിസ്റ്റര്‍ മരിയ ശോഭിത പൊന്നാട അണിയിച്ച് ആദരിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.
















