തലശ്ശേരി: തലശ്ശേരി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ജനമൈത്രി ഹാളില്‍വെച്ച് സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്കും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കുമുള്ള പരശീലന ക്ലാസ് നടത്തി. 100ഓളം ഡ്രൈവര്‍മാര്‍ പങ്കെടുത്തു. ക്ലാസ് തലശ്ശേരി ഡിവൈഎസ്പി ഷാജു പോള്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി സിഐ വിശ്വംഭരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ട്രാഫിക് എസ്‌ഐ ശങ്കുണ്ണി നന്ദിപറഞ്ഞു. തലശ്ശേരി എസ്‌ഐ സുകുമാരന്‍, ന്യൂമാഹി എഎസ്‌ഐ ബിജുരാജ് എന്നിവര്‍ ക്ലാസെടുത്തു. ജനമൈത്രി സിആര്‍ഒ എഎസ്‌ഐ പ്രകാശ് പങ്കെടുത്തു.
















